through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night.
Subscribe:
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, August 16, 2011

'ഇറോം' മലയാളം സംസാരിക്കുന്നു.

രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമായതിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ ഞാനിവിടെ കുറിക്കുന്നത് മറ്റൊരു സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചാണ്. ഭരണകൂട ഭീകരതക്കെതിരില്‍ ഒരു സ്ത്രീ നടത്തുന്ന, നീതിക്ക് വേണ്ടിയുള്ള പോരാട്ടാത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഭാരതീയര്‍ക്ക് ആവേശവും ഊര്‍ജ്ജവുമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സഹന സമരത്തെ കുറിച്ച്. വളരെ അപ്രതീക്ഷിതമായി സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സഹോദരിയെകുറിച്ച്. ഉരുക്കിനെപ്പോലും നാണിപ്പിക്കുന്ന/അസൂയപ്പെടുത്തുന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്.

ഈജിപ്തില്‍ വിജയിച്ച, ഇപ്പോഴും ലിബിയടക്കമുള്ള അറബ് നാടുകളില്‍ നടന്നു കൊണ്ടിരിക്കുന്ന, ഇന്ന് ലോകം 'ജാസ്മിന്‍ വിപ്ലവം' എന്ന് പേര്ചൊല്ലി വിളിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേഗതകൂട്ടാന്‍ 'ഫൈസ് ബുക്ക്' പോലോത്ത സൈബര്‍ ഇടങ്ങളിലെ കൂട്ടായ്മകളുടെ സാന്നിധ്യം പോയ നാളുകളുടെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നൈല്‍ നദിക്ക് കുറുകെ മുമ്പൊരു വിമോചകന്‍ വിമോചനത്തിന്റെ മാര്‍ഗ്ഗം തെളിച്ചിരുന്നുവെന്നത് പോയ ചരിതത്തിലെ അവിസ്മരണീയമായ ഒരേട്‌. ഇന്നതേ തീരങ്ങളിലെ സമൂഹം അവരാല്‍ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള പാലം പണിതുവെന്നത് വര്‍ത്തമാന ചരിത്രം. സ്വാതന്ത്ര്യത്തിനായുള്ള ഈ സമര വിളംബരത്തിന് വേദിയായത് ഇന്റര്‍ നെറ്റിന്റെ അതിരുകളില്ലാത്ത ലോകമായത് നാളെയുടെ ചരിത്രത്തെ, അതിലെ സൈബര്‍ ഇടങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.

ആ കൂട്ടായ്മയുടെ കരുത്തിങ്ങ് മാമലകളുടെയും അളങ്ങളുടെയും നാട്ടിലേക്കും കൂടെ.. ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരു ഉപവാസ സമരം സംഘടിപ്പിക്കുവാന്‍ മുഖ പുസ്തകത്തിലെ 'സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള' എന്ന മലയാളി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഒരു നീണ്ട നിരയെത്തന്നെ ഉറപ്പുവരുത്തുന്നതില്‍ ഈ കൂട്ടായ്മയുടെയും ഐക്യദാര്‍ഡ്യ സമ്മേളനത്തിന്റെയും സംഘാടകര്‍ വിജയിച്ചിരിക്കുന്നുവെന്നത് സാംസ്കാരിക കേരളത്തിന് ഏറെ സന്തോഷത്തിന് വക നല്‍കുന്നൊരു കാര്യമാണ്. വ്യത്യസ്ത ആശയം പുലര്‍ത്തുമ്പോള്‍ തന്നെയും ഒരു നല്ല ലക്ഷ്യത്തിനായ് കൂട്ട്കൂടുകയും കൂടെകൂട്ടുകയും പരസ്പരം പറയുകയും കേള്‍ക്കുകയും ചെയ്യുക എന്നതെല്ലാം ജനാധിപത്യത്തില്‍ അവശ്യം വേണ്ട നല്ല ഗുണങ്ങളില്‍ ചിലത് മാത്രമാണ്. ആ അര്‍ത്ഥത്തില്‍, ഒരു നല്ല പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കാനുള്ള മലയാളത്തിന്റെ സന്നദ്ധതയെ നമ്മുടെ ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയായി ഗണിക്കാവുന്നതാണ്. ഈ നല്ല ശ്രമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സുഹൃത്ത് രഞ്ജിത്, ഇര്‍ഷാദ്, റഫീഖ്, അഭിലാഷ് തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് ബ്ലോഗുലകത്തിന്റെയും ആദരം .
അറുപതുകളുടെ ആദ്യം മണിപ്പൂരില്‍ നടപ്പിലാക്കുകയും പിന്നീട് ആസ്സാം, മിസോറം, കശ്മീര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്ത 'പ്രത്യേക സൈനികാവകാശനിയമം' അതിന്റെ ക്രൂരമുഖം വെളിവാക്കിയപ്പോള്‍ സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സമൂഹം. അവരുടെ പ്രതിനിധിയാണ് കവയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള. ഈ നിയമപ്രകാരം സൈന്യത്തിന് ആരെയും എപ്പോഴും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. കേസ് ചാര്‍ജ്ജ് ചെയ്യാതെ നിരപാധിത്വം തെളിയിക്കാനുള്ള അവകാശംപോലും നിഷേധിച്ച് അനന്തകാലം തടവില്‍പ്പാര്‍പ്പിക്കുകയും ചെയ്യാം. പൗരാവകാശങ്ങളെ കശാപ്പുചെയ്യുന്ന ജനാധിപത്യവിരുദ്ധമായ ഈ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ അതിനിഷ്ടൂരമായ വെടിവെപ്പില്‍ {മാലോം കൂട്ടക്കൊല} സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര് കൊല്ലപ്പെട്ടു. ഇതില്‍ പ്രധിഷേധിച്ച്, ഈ നിയമമെടുത്തുകളയണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2000ല്‍ ഇറോം നിരാഹാരസത്യഗ്രഹം ആരംഭിച്ചു. അന്ന് തുടങ്ങി ഇന്നുമവസാനം കണ്ടിട്ടില്ലാത്ത ആ സമരത്തില്‍ നിന്നും അവരീസമയം വരെയും പിന്നാക്കം പോയിട്ടില്ല. അറിയാതെ അല്പം ജലം അകത്താകുമോ എന്ന ഭയത്താല്‍ പല്ലുതേപ്പ് പോലും ഉപേക്ഷിച്ച നിരാഹാര സത്യാഗ്രഹം. ഈ സമയത്തിനിടയില്‍ ആന്തരാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അകാലത്തില്‍ ആര്‍ത്തവം ചക്രം നിലക്കുക ചെയ്തിട്ട് കൂടിയും ഭരണകൂടത്തിനിവര്‍ കേവലം ആത്മഹത്യക്ക് ശ്രമിച്ച ഒരു പെണ്ണുമാത്രമാണ്ത്രേ..! എന്നാല്‍, കോടിക്കണക്കിനു വരുന്ന ജനഹൃദയങ്ങളില് ഇവര്‍ ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടാത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്.

ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സഹന സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന, ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?

ഈ കൂട്ടായ്മ ഉറക്കെ പറയുന്നു.: പട്ടാളവും തീവ്രവാദികളും ഇരു ഭാഗത്തുമായി കളം ഭരിക്കുന്ന മണിപ്പൂരില്‍ അതു അമര്‍ച്ച ചെയ്യുന്നതിന്നായി ഒരു നിയമം ആവശ്യമെങ്കില്‍ അതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, നിലവിലുള്ള നിയമത്തിനു മറവില്‍ നടന്ന അതിഭീകര ലൈംഗീകപീഡനങ്ങളും ക്രൂരതകളും അത്തരം ഒരു നിയമത്തിന്റെ ദുരുപയോഗം ശരിക്കും തുറന്നു കാട്ടുന്നു. ഭര്‍ത്താവിന്റെയും അമ്മമാരുടെയും മുന്നില്‍ വെച്ച് പട്ടാളക്കാരുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ നാട്ടില്‍ അമ്മമാര്‍ പൂര്‍ണ നഗ്നരായി " വരൂ ഇന്ത്യന്‍ പട്ടാളക്കാരെ.. വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ " എന്ന് ഗതികെട്ട് അലറിക്കരയുമ്പോള്‍ ഇടിഞ്ഞു വീണത്‌ എന്റെയും നിങ്ങളുടെയും {ഓരോ ഇന്ത്യന്റെയും} മനസ്സാക്ഷി തന്നെയല്ലേ..? അവിടെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ നിയമത്തെ, അല്ല. ഈ കരിനിയമത്തെ ഈ ചതിയെ, ഭാരതീയരുടെ​ മാനം നശിപ്പിക്കുന്ന, ലജ്ജ കൊണ്ടവന്റെ തല താഴ്‌ത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, 'മനുഷ്യന്‍' എന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു വാക്കാണ്‌.
അതെ, നാം കേവലമൊരു ഉടലല്ലെന്നും നമ്മിലിപ്പോഴും ജീവനുള്ളൊരു ആത്മാവ് അവശേഷിക്കുന്നുവെന്നതിന്റെ തെളിവിനായിട്ടാണെങ്കിലും നമുക്കൊന്ന് ഉറക്കെ കരയേണ്ടിയിരിക്കുന്നു. കുറഞ്ഞത്‌ ഈ അനീതികള്‍ക്കെതിരെ അരുതേ എന്നൊരു വിസമ്മതത്തിന്റെ തലയാട്ടലെങ്കിലും നമ്മില്‍നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇറോം പറയുന്നു. "ആത്മാവ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സമര്‍പ്പിക്കാന്‍ നാം ഒട്ടും ഭയപ്പെടേണ്ടതില്ല. സ്നേഹപൂര്‍വ്വം പ്രതീക്ഷയോടെ "- ഈ വാക്കുകളില്‍ കാണാം സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, അര്‍പ്പണ ബോധത്തിന്റെ, നിര്‍ഭയത്വത്തിന്റെ, മനുഷ്യത്വത്തിന്റെ ഉറച്ചശബ്ദം.

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്. ഇവിടെ, നമുക്ക് ഒരൊറ്റ മനസ്സോട് കൂടെ തോളോട്തോള്‍ ചേര്‍ന്ന് മുന്നോട്ടു കുതിക്കാം.നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിളവെടുപ്പിനായ്‌ നമുക്ക് ജനാധിപത്യമര്യാദകളെ വിത്തിറക്കാം. കൊടിയുടെ വര്‍ണ്ണമല്ല നമ്മുടെ ഈ ഒത്തു ചേരലിനു പ്രേരകം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണീ ഒത്തുചേരല്‍. 'ജനാധിപത്യത്തിന്റെ പേരില്‍' അധികാരമേറി മനുഷ്യത്വ വിരുദ്ധത ജീവിതവ്രതമാക്കി മാറ്റിയ, നിരന്തരം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്ന എല്ലാ അധികാര കേന്ദ്രങ്ങളും പ്രതിഷേധത്തിന്റെ ഈ തിരമാലകളില്‍ ഉലഞ്ഞു തകരട്ടേ.. ഈ സാഗര ഗര്‍ജ്ജനം കേട്ടിട്ടും സ്വസ്ഥമായി ഉറങ്ങാന്‍ ഇക്കൂട്ടര്‍ക്കാവുമോ.?

ഏതൊരു സമരമുഖത്തും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെ നിരന്തരം അവഗണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിനുമാവില്ല എന്നതാണ് സത്യം. കാരണം, അതാതുകാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ് സമരങ്ങള്‍. അവ സാധാരണ ജനതയുടെ ജനാധിപത്യത്തിലെ ഇടപെടലും പങ്കാളിത്തവും കൂടെയാണ്. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും ജനാധിപത്യപ്രക്രിയയുടെ പരാജയവും മരണവുമാണ്‌. അതെ, ഇറോമിനുള്ള നമ്മുടെ പിന്തുണ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്റെ വീണ്ടെടുപ്പിന്നും കൂടിയുള്ളതാണ്.

പിന്‍ കുറിപ്പ്: ഈ വിവരത്തെ കഴിവതും ആളുകളിലേക്ക് എത്തിക്കുന്നതില്‍, കൂടെ നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നു.

അന്നേ ദിവസം കോഴിക്കോട് മാനാഞ്ചിറയില്‍ ബ്ലോഗുലകത്തിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യവും ആഗ്രഹിക്കുന്നു. സന്നദ്ധരായിട്ടുള്ള ബ്ലോഗര്‍മാരുടെ പേര് വിവരം താഴെ കമന്റ്‌ ബോക്സിലായി രേഖപ്പെടുത്താന്‍ താത്പര്യപ്പെടുന്നു.
------------------------------------------------------------------------------------------------------------------------
സുഹൃത്തുക്കളെ വരുന്ന 26 നു നാം നടത്താന്‍ ഉദ്ദേശിക്കുന്ന ഉപവാസ സമരത്തിന്റെ ധന സമാഹരണം നടത്താന്‍ A M Ahammed Irshad ന്റെ പേരില്‍ ഒരു account തുടങ്ങിയിരിക്കുന്നു നിങ്ങളുടെ സംഭാവനകള്‍ എത്രയും പെട്ടെന്ന് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു . AHAMMED IRSHAD AM .sb account no ; 1423001300005603 PUNJAB NATIONAL BANK , LINK ROAD CALICUT .

Sunday, May 1, 2011

രാജ്യദ്രോഹത്തിന്‍റെ രസതന്ത്രം.

ബിനായക് സെന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ കാരാഗ്രഹവാസമാണ് രാജ്യദ്രോഹ പരമ്പരയുടെ എപ്പിസോഡില്‍ മായാതെ നില്‍ക്കുന്ന അവസാന ചിത്രം. ഇടക്കെപ്പോഴോ അരുന്ധതി റോയ് പ്രമോഷന്‍ ലഭിച്ചു പട്ടികയില്‍ ഇടം നേടിയെങ്കിലും ഇപ്പോള്‍ അവധിയിലാണ്. ഇന്ത്യയുടെ വിവിധ കാരാഗ്രഹങ്ങളില്‍ വര്‍ഷങ്ങളായി വിചാരണ പോലുമില്ലാത്ത അനേകം രാജ്യദ്രോഹികള്‍ വിലപ്പെട്ട ജീവിതം തള്ളി നീക്കുന്നു.



ഇന്ത്യ മഹാരാജ്യത്തിന്‍റെ ജനാധിപത്യ മനുഷ്യാവകാശ മഹിമകൊണ്ട് നിരവധി വര്‍ഷങ്ങളുടെ കാരാഗ്രഹ വാസത്തിന്നൊടുവില്‍ ഗവണ്‍മെണ്ടു ചിലവില്‍ ഓട്ടോറിക്ഷയും മറ്റു പാരിതോഷികങ്ങളും നല്‍കി മാപ്പും പറഞ്ഞു വിട്ടയക്കുന്ന കാഴ്ചയും ഈ മഹാ രാജ്യത്ത് വിരളമല്ല.

ഹേമന്ത് കര്‍ക്കരെ എന്ന വിലപ്പെട്ട ജീവന് പകരം മോചിപ്പിക്കപ്പെട്ട രാജ്യദ്രോഹികള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. ഭാരതീയ ഋഷിപരമ്പരയിലെ "ലോകോ സമസ്തോ സുഖിനോ ഭവന്തു" സന്ദേശത്തിന്‍റെ പിന്‍ഗാമികളില്‍ പെട്ട അസിമാനന്ദമാരുടെ കാരുണ്യവും രാജ്യദ്രോഹികള്‍ക്ക് തുണയാകുന്നതും അതുവഴി ചിലര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതും സമീപ കാല സംഭവ വികാസങ്ങളാണ്.

ഇടക്കൊരശരീരി പോലെ കര്‍ക്കരെയേ കൊന്നതാര്..? പാര്‍ലമെണ്ടാക്രമണത്തിന്‍റെ പുകമറയില്‍ സംഭവിച്ചതെന്ത്..? എന്നൊക്കെ ചില ദോഷൈക 'ഭീകര' ദൃഷ്ടികള്‍ ചോദ്യമുന്നയിക്കുന്നത് തികച്ചും സ്വാഭാവികം...!!!!!

സാമൂഹ്യ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുണ്ടായേക്കാവുന്ന ആശങ്കകള്‍ ഇവിടെയവസാനിക്കുന്നില്ല. സ്വാതന്ത്ര്യ സമരങ്ങള്‍ ഒതുക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച കോളനി വാഴ്ചയുടെ ബാക്കിപത്രമായ നിയമമാണ് 124Aവകുപ്പ്. സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വര്‍ഷത്തിലും ചില രാജ്യദ്രോഹികളെ പടച്ചെടുക്കുന്നതില്‍ അവരെ കൈകാര്യം ചെയ്യുന്നതില്‍ മഹാ രാജ്യത്തിന്‍റെ ഭീകര വിരുദ്ധ യജ്ഞത്തില്‍ ഈ നിയമം അകമ്പടി സേവിക്കുന്നുവെന്ന സുപ്രീം കോടതിയുടെ ഈ അടുത്ത സമയത്തെ പരാമര്‍ശം ബ്രിട്ടീഷ് ഭരണത്തിന്‍റെ നേട്ടങ്ങളില്‍ എണ്ണാതെ പോയത് ഏറെ നിര്‍ഭാഗ്യകരമാണ്.

കാര്യങ്ങളുടെ വിചിത്രമായ മറ്റൊരു മുഖം അബ്ദുന്നാസിര്‍ മ'അദനിയെന്ന സര്‍ട്ടിഫൈഡ് രാജ്യദ്രോഹി വരച്ചു കാട്ടുന്നു. രാമന്‍റെ വനവാസത്തെ അനുസ്മരിക്കും വിധമുള്ള കാരാഗ്രഹ വാസത്തിനൊടുവില്‍ നിരപരാധി മുദ്ര ചാര്‍ത്തി മോചിപ്പിക്കപ്പെടുന്നു. അവര്‍ണ്ണ പക്ഷ രാഷ്ട്രീയത്തിന്‍റെയും, ദേശ സുരക്ഷയുടെയും, ജന സേവനത്തിന്‍റെയും ദൗത്യമേറ്റെടുക്കുകയും സംഭവിച്ചു പോയ അരാഷ്ട്രീയ അരാജക മനസ്സിന്‍റെ ബഹിസ്ഫുരണം അല്പം കടന്നു പോയന്ന സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുന്നു. കൊട്ടിഘോഷിച്ചു ജനതയും ജന പ്രതിനിധികളും, മന്ത്രിമാരും പൗര പ്രമുഖരും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ സ്വീകരിക്കുന്നു. ഏറെക്കഴിയും മുമ്പ് വീണ്ടും തുറുങ്കിലടക്കപ്പെടുന്നു. തനിയാവര്‍ത്തനങ്ങള്‍ നിര്‍ബാധം........തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് മാനിഷാദ പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് അഹിംസയുടെ അശോക ചക്രത്തിന് ഹൃദയ പതാകയിലഭയം നല്‍കിയ വിശ്വ ഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജന പ്രതിനിധിയായി നിയമ നിര്‍മ്മാണം നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള ഭീകരതക്ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്.

ഇവിടെ, ബാല ഗംഗാദര തിലകനെ അനുകൂലിച്ചവര്‍ക്ക് രാജ്യദ്രോഹത്തിന് കാരാഗ്രഹം നല്‍കിയ ബ്രിട്ടീഷ് രാജിന്‍റെ തന്നെ തുടര്‍ച്ചയാണോ തെഹല്‍ക പത്ര പ്രവര്‍ത്തക ഷാഹിനയുടെ അറസ്റ്റും എന്ന സംശയം പ്രകടിപ്പിക്കലും രാജ്യ ദ്രോഹത്തിന്‍റെ ഗണത്തില്‍ പെടില്ലെന്നു പ്രത്യാശിക്കാമോ..? ഇടക്ക് സ്വാതന്ത്ര്യ സമരത്തിന്‍റെ ആദ്യ കലാപത്തെ നേരിടുന്നതിനു വേണ്ടി നിയമം ക്രോഡീകരിച്ചപ്പോള്‍ പോലും ഇല്ലായിരുന്ന 124A 1898ലാണ് നിലവില്‍ വന്നതെന്നും ചേര്‍ത്തു വായിക്കപ്പെടെണ്ടാതാണ്. 1951ല്‍ ഈ നിയമത്തിനെതിരായി ഭാരത ശില്പി നെഹ്രുവിന്‍റെ അഭിപ്രായ പ്രകടനവും പാര്‍ലമെണ്ടില്‍ ചര്‍ച്ചയ്ക്ക വന്നിട്ടുണ്ടെന്നതും ഇത് സംബന്ധിച്ച അനുബന്ധമാണ്‌.

ബ്രിട്ടീഷ് ഭരണ കാലത്ത് ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര നായകന്മാര്‍, കോണ്ഗ്രസ് ഭരണ കാലത്ത് മാര്‍കിസ്റ്റുകാര്‍ , മാര്‍കിസ്റ്റ് ഭരണ കാലത്ത് നക്സലൈറ്റുകള്‍ എന്നീ പരിണാമങ്ങള്‍ രാജ്യ ദ്രോഹത്തിന്‍റെ ചരിത്രത്തിലുണ്ട്. നവ സാമ്രാജ്യത്ത്വത്തിന്‍റെ കോളനിക്കണ്ണുകള്‍ രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന ഭരണ കര്‍ത്താക്കള്‍ സ്വന്തം അജണ്ടയായി തിരഞ്ഞെടുത്തപ്പോള്‍ ഭരണ കൂടത്തിന്‍റെ താത്പര്യത്തിന് വിഭിന്നമായി ചിന്തിക്കുന്നവര്‍, വിമര്‍ശിക്കുന്നവര്‍, അഭിപ്രായപ്രകടനം നടത്തുന്നവര്‍, ജനതയെ സംഘടിപ്പിക്കുന്നവര്‍ രാജ്യ ദ്രോഹികളാകുന്ന ഭീതിജനകമായ സമകാലിക സാഹചര്യങ്ങളിലേക്ക് കാര്യം എത്തിച്ചേര്‍ന്നിരിക്കുന്നു.

ജനാധിപത്യത്തില്‍ ഫാഷിസത്തിനിടമുണ്ട് എന്ന വായനയെ സാധൂകരിക്കും വിധം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭാവിച്ചതെവിടെ നിന്നാണ്..? അഭിപ്രായ സ്വാതന്ത്ര്യം ക്രിയാത്മക വിമര്‍ശനം എന്നിവ ജനാധിപത്യത്തിന്‍റെ പ്രാണവായു പോലെ പ്രധാനമാണെന്ന തിരിച്ചറിവ് ആര്‍ക്കാണ് നഷ്ടപ്പെട്ടത്..? സമരം ചെയ്യാനും, സംഘടിക്കാനും സംവദിക്കാനുമുള്ള അവസരം രാജ്യത്തിന്‍റെ ജനാധിപത്യ വികസനത്തിന്‍റെ സൂചകമാണെന്ന് തിരിച്ചറിയപ്പെടാതിരിക്കുന്നത് എന്ത് കൊണ്ടാണ്..?

ആഭ്യന്തര ക്രമസമാധാന പാലനം മുതല്‍ രഹസ്യാന്വേഷണവും, ഇടക്കുള്ള കോടതി വിധികളുമെല്ലാം ഇരട്ട നീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷം വരുന്ന പോലിസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മുഖ്യ ധാരാ നിഗമനങ്ങളെ പൊളിക്കുന്നു. ഗുജറാത്ത് വംശഹത്യയും, ബാബരീ ധ്വംസനവും, 'ഇശ്രത്തു' വ്യാജയേറ്റുമുട്ടലിന്‍റെ വെളിപ്പെടുത്തലുകളും അടങ്ങിയ പത്ര പാരായണം. ജീവിക്കാനുള്ള അവകാശം നിഷേധിച്ച് മാതാവാകാനുള്ള ആശയുപേക്ഷിച്ച് ദയാവധം പ്രതീക്ഷിച്ച് കഴിയുന്ന എന്‍ഡോ സള്‍ഫാനിരകളുടെ ദീനരോദനത്തെപ്പോലും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി ബലി കഴിക്കുന്ന മഹാജന സേവകര്‍. കൊടികളെഴുതാന്‍ പൂജ്യം തികയാത്ത അഴിമതിക്കഥകള്‍, ഇറ്റി വീഴുന്ന മഴ നനയാതെ കിടക്കാന്‍ ചേരികളിലും കടത്തിണ്ണകളിലും അഭയം പ്രാപിക്കുന്ന ഭാരതീയര്‍, ഈ കാഴ്ചകള്‍ തീര്‍ക്കുന്ന മാനസിക വിഭ്രാന്തി അതില്‍ നിന്നുത്ഭവിക്കുന്ന ആശങ്കകള്‍ ഇവയെല്ലാം പ്രതികരണത്തിനും പ്രധിഷേധത്തിനും പ്രേരിപ്പിക്കുന്ന മനസ്സാക്ഷി മരവിക്കാത്തവര്‍ ഇലക്ഷന്‍ ബഹിഷ്കരിച്ചതിന് വിചാരണ നേരിടുന്ന പൗരാവകാശ പ്രവര്‍ത്തകര്‍. പ്രാപ്തമായ പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയ, മത മേലദ്ധ്യക്ഷന്മാര്‍.

ഈ വിഷമ വൃത്തങ്ങള്‍ തീര്‍ക്കുന്ന അരാജകത്വവും അരാഷ്ട്രീയ വാദവും രാജ്യ ദ്രോഹത്തിന്‍റെ പരിധിയിലുള്‍പ്പെടുത്താതിരിക്കാന്‍ 'ചൗരി ചൗരാ ' സംഭവത്തില്‍ ആത്മ വിമര്‍ശനത്തിന് തയ്യാറായ ഗാന്ധിയന്‍ നീതിബോധത്തിന്‍റെ ആയിരത്തിലൊരംശം മനുഷ്യത്വം മരവിച്ച അഭിനവ രാജ്യ സേവകര്‍ക്കും രാജ്യ സ്നേഹികള്‍ക്കും ഉണ്ടാവുമോ..? അല്ലെങ്കില്‍ ഈജിപ്തും യമനും നല്‍കുന്ന ചരിത്ര പാഠത്തിനെ നേരിടാന്‍ ഇനിയും കരി നിയമങ്ങള്‍ തുണയാകുമോ? ഇതാണ് ജനാധിപത്യ പൗരാവലിയില്‍ അലയടിക്കേണ്ട പ്രധാന ചര്‍ച്ച. അല്ലാതെ വില്യം സായിപ്പിന്‍റെ രാജകീയ ചുംബനമല്ല.

Friday, April 22, 2011

യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ...!!!





ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുമ്പോഴോ എന്തെങ്കിലും വലിയ ദുരന്തങ്ങള്‍ അവര്‍ക്ക് മേല്‍ വന്നു പതിക്കുകയോ ചെയ്യുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഇന്ത്യയിലെ ശതകോടി വരുന്ന ജനതയുടെ ദാരിദ്ര്യം ബഹുമാന്യ നീതി ക്ഷേത്രത്തിന്‍റെ പുതിയ അഭിപ്രായ പ്രകടനത്തോടെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ''ഇന്ത്യയിലെ ജനതയെ രണ്ടു തരം പൗരന്മാരായി നില നിര്‍ത്താനാണോ സര്‍ക്കാര്‍ തീരുമാനം.? അല്ലെങ്കില്‍, സാമൂഹിക വികസന വിഷയവുമായി ബന്ധപ്പെട്ടു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ച് നടപ്പാക്കിയ പദ്ധതികള്‍ അത്രയും ഒരു പുനര്‍ വിചാരണക്ക് വിധേയമാക്കെണ്ടതില്ലേ..? " തുടങ്ങിയ സര്‍ക്കാരിനോടായുള്ള സുപ്രീം കോടതിയുടെ ചോദ്യങ്ങളും 'ബി പി എല്‍' ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍റെ സത്യവാങ്ങ് മൂലം ആവശ്യപ്പെടലുമൊക്കെയും രാജ്യത്ത് ദരിദ്രരും ദാരിദ്ര്യവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും എല്ലാം ചര്‍ച്ച ചെയ്യുന്നതിന്‍റെ ഒരു പുതിയ തലം ആവശ്യപ്പെടുന്നു. ബഹുമാന്യ നീതി പീഠം അതിനു തുടക്കം കുറിക്കയും ചെയ്തിരിക്കുന്നു.

ദാരിദ്ര്യത്തെ നിര്‍വ്വചിക്കുമ്പോള്‍ ക്ഷാമാത്തോടടുത്ത ജീവിത സാഹചര്യങ്ങളെയും വിശപ്പ്‌ മൂലമുള്ള മരണങ്ങളെയും മാത്രമായി ചുരുക്കി കാണുന്ന പ്രവണത ശരിയല്ല. അതിനെ കുറേക്കൂടി സമഗ്രമായ ഒരു അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. നിരവധി കാരണങ്ങളുടെ ആകെത്തുകയാണ് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യമെന്നവസ്ഥ. പ്രദേശങ്ങളില്‍ നിന്നും പ്രദേശങ്ങളിലേക്കും സമൂഹങ്ങളില്‍ നിന്നും സമൂഹങ്ങളിലേക്കും സംസ്കാരങ്ങളില്‍ നിന്നും സംസ്കാരങ്ങളിലേക്കും മാറുന്നതിന്നനുസരിച്ചു അടിസ്ഥാന കാരണങ്ങളില്‍ ചില ഏറ്റ കുറച്ചിലുകള്‍ സംഭിവിച്ചേക്കാം. എന്നാല്‍, ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതിനനുസരിച്ചു കാരണങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്നതാണ് വാസ്തവം. പ്രതി ശീര്‍ഷ വരുമാനത്തിലോ, കലോറി ലഭ്യതയിലോ, മാത്രം അതിനെ ഒതുക്കി നിര്‍ത്താനാവില്ല. ഭൂമിയുടെ ലഭ്യത, ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, ശിശു മരണ നിരക്ക്, ആയുര്‍ ദൈര്‍ഘ്യം, കടങ്ങള്‍, ആസ്തികള്‍, കൃഷിക്ക് ആവശ്യവും അനുയോജ്യവുമായ ഭൂമിയും ജല ലഭ്യതയും, തൊഴിലവസരങ്ങളും തൊഴില്‍ ശാലകളുടെ സാന്നിദ്ധ്യവും, കുടിവെള്ളം തുടങ്ങിയ വിഭവങ്ങളും ആ കൂട്ടത്തില്‍ പെടുത്തേണ്ടവയാണ്. ഈ പറയപ്പെടുന്ന വിഭവങ്ങളില്‍ എല്ലാ ജനതക്കും തുല്യമായ അവകാശവും സാദ്ധ്യതയുമാണ് ഉള്ളതെന്ന് പറയുമ്പോഴും ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ വിഷയങ്ങളില്‍ രാജ്യത്തെ മഹാ ഭൂരിപക്ഷവും സമീപസ്ഥാരാണോ..?

രാജ്യത്തെ മൊത്തം ഭൂമിയുടെ പകുതിയോളം ഉടമസ്ഥാവകാശം ജന സംഖ്യയില്‍ കേവലം 5% മാത്രം വരുന്ന വിഭാഗങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. രാജ്യത്തെ 20% ആളുകളും ഭൂരഹിതരുമാണ്. അവരത്രെ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 85% വരുന്ന അടിസ്ഥാന ജന വിഭാഗങ്ങളുമാണ്. മൊത്തം ഭൂമിയുടെ 2% മാത്രം പുനര്‍ വിതരണം ചെയ്യപ്പെട്ടാല്‍ തീരുന്ന പ്രശ്നമാണ് ഇതെന്നിരിക്കെ ഇതിലടങ്ങിയിരിക്കുന്ന നീതി നിഷേധനത്തിന്‍റെ വലുപ്പം മനസ്സിലാകും. എന്നിട്ടും, അത് കൈകാര്യം ചെയ്യുന്നതില്‍ ഭരണ കൂട്ടം കാണിക്കുന്ന കാല താമസവും മറ്റും സൂചിപ്പിക്കുന്നത് ഭരണാധികാരികളുടെ താത്പര്യത്തെയാണ്. ഇത് സഗൌരവം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഭൂമിയുടെ കൈകാര്യകര്‍ത്തിത്വമെന്നത് കേവല ആവാസ വ്യവസ്ഥക്ക് അപ്പുറമുള്ലൊരു കാര്യമായി മനുഷ്യരുടെ ചലനാത്മകതക്ക് ആക്കം കൂട്ടുകയും അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു വലിയ ഘടകമാണ്. അത് കൊണ്ട് തന്നെ ഇത് വലിയ ഗൗരവമര്‍ഹിക്കുന്ന ഒന്നാണ്.

പോഷകാഹാരക്കുറവും ആരോഗ്യ സ്ഥിതിയും ചര്‍ച്ചക്കെടുക്കുമ്പോള്‍ പട്ടിണിയുടെ പിടിയിലാണെന്ന് രാജ്യമിനിയും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഉണ്ടിവിടെ. അവരുടെ കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്നത്രയും ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴും കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് പറഞ്ഞു പാവം ജനതയെ അധികാരികള്‍ നിരന്തരം പറ്റിക്കുന്നു. എന്നാല്‍, പോഷകാഹാരക്കുറവ് മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തടയുകയും ജീവിതങ്ങളെയാകെ തന്നെ മുരടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് പഠനം. ഏറ്റവും നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ ആവശ്യത്തിനു വൈദ്യ സഹായം ലഭിക്കാത്ത ഒരു വ്യക്തി നിത്യ ദാരിട്ര്യത്തിലായിരിക്കുന്നതിനു തുല്യമായ ഒരവസ്ഥയിലൂടെയാണ് ജീവിക്കുന്നത്. അതും ഒരു വലിയ തകര്‍ച്ചയുടെ ഗണത്തിലാണ് ഗണിക്കപ്പെടേണ്ടത്. കോടിക്കണക്കിനു വരുന്ന ഗ്രാമീണ ദരിദ്രര്‍ക്ക് മറ്റുള്ളവര്‍ അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ..? അവരില്‍ എത്ര പേര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ക്രയ ശേഷിയുണ്ട്...?

മിക്കപ്പോഴും ചില കണക്കിലെ കളികള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒരു സമയം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണവും അതിന്‍റെ വ്യാപ്തിയും കണക്കാക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ സമിതി നിലവിലെ 'മാനദണ്ഡം' അനുസരിച്ചു ദാരിദ്ര രേഖക്ക് താഴെയുള്ള ആളുകളുടെ എണ്ണം ജന സംഖ്യയുടെ ഏതാണ്ട് 39% ആണെന്ന നിഗമനത്തിലെത്തുകയുണ്ടായി. എന്നാല്‍, അത് പൊതു ജനസമക്ഷം സര്‍ക്കാരിനാല്‍ അവതരിക്കപ്പെട്ടപ്പോള്‍ കേവലം 19%മായി കുറയുകയാണുണ്ടായത്. അത്ഭുതം അതല്ല, ഈ പുതിയ കണക്ക് വെളിപ്പെടുത്തുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോപ്പന്‍ ഹേഗനിലെ ഉച്ചകോടിയില്‍ ഭാരതത്തില്‍ 40% ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്ന് പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് യാതൊരു ജാള്യതയുമുണ്ടായില്ല എന്നതാണ് ഏറെ വിചിത്രമായ സംഗതി..!! അതിനു കാരണമോ..? പണം തരാന്‍ കഴിവുള്ളവരുടെ മുമ്പില്‍ ചെന്ന് രാജ്യത്തെ ജനതയുടെ ദയനീയതയെ പറഞ്ഞു നിരന്തരം യാചിക്കുക അതിനിക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. രാജ്യത്തിന്നകത്ത് എത്രയധികം പാവങ്ങളുണ്ടോ അത്രയധികം പണം നമുക്ക് കിട്ടും. കൂടെ, അനുബന്ധ സൌകര്യങ്ങളും. അതിനു വേണ്ടി എത്രയും കൂട്ടിപ്പറയാം..!! എന്നാല്‍ ഈ വാങ്ങിച്ചു കൂട്ടുന്ന പണമത്രയും പതിന്മടങ്ങായി പിന്നീട് ഒടുക്കപ്പെടെണ്ടതുണ്ട്. കൂടെ, രാജ്യത്തെയും അതിലെ ജനതയെയും ഒരു പരീക്ഷണ ശാലയായും പരീക്ഷണ വസ്തുവായും ഉപയോഗിക്കുവാനുള്ള സൗകര്യം ലോകത്തെ കുത്തകകളായ മരുന്നുത്പാദക സംരംഭകര്‍ക്ക് ഒരുക്കി കൊടുക്കുക.

എന്നാല്‍, രാജ്യത്തെ ജനതയോട് ദാരിദ്ര്യത്തിന്‍റെ കുറഞ്ഞ {കള്ള} കണക്ക് പറഞ്ഞുകൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങല്‍ക്കായി ആരോഗ്യം വിദ്യാഭ്യാസം കാര്‍ഷിക കുടിവെള്ളാവശ്യങ്ങള്‍ എന്നിവക്കായി അനുവദിക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളുമൊക്കെയും വെട്ടി ചുരുക്കുകയും, ശേഷം ഇത്തരം ആവശ്യങ്ങള്‍ അത്രയും മുതലാളിത്ത താത്പര്യാര്‍ത്ഥം സ്വകാര്യവത്കരിക്കുകയും അത് വഴി മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ ജനതക്ക് മേലുള്ള സര്‍ക്കാരിന്‍റെ ഉത്തരവാടിതങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന നയമാണ് ഇക്കാലമത്രയുമായി നാം നമ്മുടെ രാജ്യത്ത് കണ്ടു വരുന്നത്. ഫലമോ, രാജ്യത്തെ പാവം ജനതക്ക് ആവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുന്നതിനു വേണ്ടി ആശുപതി ഉടമയുടെയും വിദ്ദ്യാഭ്യാസ മുതലാളിയുടെയും തിന്ന നിരങ്ങേണ്ട ഗതികേടിലേക്ക് നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്‍റെ ആത്യന്തികമായ റിസള്‍ട്ട്...!! ഇപ്പോള്‍ കാര്യങ്ങള്‍ അല്പം കൂടെ വ്യക്തമാകുന്നു. "യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ...!!!" എന്ന് പറയുന്നതിന്‍റെ ഗുട്ടന്‍സ്.

ഈ സവിശേഷ സാഹചര്യത്തില്‍ മറ്റൊരു കോപ്പന്‍ ഹെഗനും കൂടെ ഓര്‍മ്മയിലേക്ക് വരുന്നു. ലോകത്തെ മൊത്തം 88 രാജ്യങ്ങള്‍ നിരോധിച്ച കീടനാശിനി കേരളമടക്കം വരുന്ന സംസ്ഥാനങ്ങള്‍ ദേശവ്യാപകമായി നിരോധിക്കണം എന്നാവശ്യപ്പെട്ടിട്ടും അതിനു കൂട്ടാക്കാത്ത ഒരു കേന്ദ്രവും കൃഷി മാന്തിയും ഒരു സഹനും.. {വര്‍ത്തമാന കാലത്തെ അശ്വതാത്മാക്കള്‍ അവര്‍ നിരന്തരമായി പരീക്ഷിത്തുമാരെ കൊല്ലുന്നു.} മറ്റൊരു ഉച്ചകോടിക്കായി യാത്രക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ആ മഹാ ദുരന്ത ലായനി ഇനിയും നിര്‍ബാധം പാവം ജനതക്ക് മേല്‍ തളിക്കാന്‍ സാധനം ഇറക്കുമതി ചെയ്യാനുള്ള വണ്ടിയിലാണ്ഈ കൂട്ടം യാത്ര പോകുന്നത്. ഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. ഈ രാജ്യത്തെ പാവം ജനതയുടെ ജീവനും ജീവിതങ്ങളുമാണ്. ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ ഈ അധികാരി വര്‍ഗ്ഗത്തിന് സാധിക്കാത്തതെന്ത് കൊണ്ട്..? ചോദ്യം മറ്റൊരര്‍ത്ഥത്തില്‍ ഉത്തരമായി പരിണമിക്കുന്നു. ഈ കൂട്ടത്തിന്‍റെ താത്പര്യമത്രയും തന്നെ മുതലാളിത്ത ദാസ്യമാണ്. ഈ പാവം പാവങ്ങളുടെ ചിലവില്‍ ലഭിക്കുന്ന ഔദാര്യത്തെ വിട്ടു തിന്നാന്‍ ഈ ദുര്‍ഭൂതങ്ങള്‍ക്ക് യാതൊരു ഉളുപ്പുമില്ലാതായിത്തീര്‍ന്നിരിക്കുന്നു.
ഹാ കഷ്ടം..!! എന്‍റെ രാജ്യമേ...!!! ഇവിടെ, നമ്മുടെ നീതി ക്ഷേത്രങ്ങളുടെ ഇടപെടലുകള്‍ പ്രത്യാശക്ക്‌ വക നല്‍കുന്നു.


സാമൂഹിക നീതി ഉറപ്പു വരുത്തുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഇച്ഛാ ശക്തിയുള്ള ജാഗ്രതയുള്ള ഒരു സംവിധാനമായി മൊത്തം രാജ്യവും മാറുന്ന ഒരു നല്ല രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വഴി വെളിച്ചമായി നമുക്ക് നമ്മുടെ കോടതികളെ ആശിക്കാം.


നീതി ക്ഷേത്രത്തിനു അഭിനന്ദനങ്ങള്‍ കൂടെ, പൊതു ജനം കഴുതയാണെന്നു പറഞ്ഞ പഴം ചൊല്ലുകാരന് നല്ല നമസ്കാരവും.

Total Pageviews