സഹോദരങ്ങളെ,, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിനും സമയോചിതമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ ഒപ്പുശേഖരണത്തില്‍ ഏവരും പങ്കാളികളാവുക ! ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഭാഗവാക്കാകുക , ഈ സന്ദേശം നിങ്ങളുടെ കൂട്ടുകാരിലെക്കും എത്തിക്കുക ........
Showing posts with label mullapperiyar dam. Show all posts
Showing posts with label mullapperiyar dam. Show all posts
Sunday, November 27, 2011
മര(അ)ണക്കെട്ടിനെതിരെ ഒരൊപ്പ്!
സഹോദരങ്ങളെ,, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിനും സമയോചിതമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ ഒപ്പുശേഖരണത്തില്‍ ഏവരും പങ്കാളികളാവുക ! ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഭാഗവാക്കാകുക , ഈ സന്ദേശം നിങ്ങളുടെ കൂട്ടുകാരിലെക്കും എത്തിക്കുക ........
Posted by
Unknown
at
11:39 PM
46
comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels:
mullapperiyar dam,
signature
വിരേചനത്തിന്റെയൊഴുക്ക്.

അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും..
ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല.
ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്,
ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍.
മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്.
ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!!
പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.
അപ്പോഴായിരിക്കും, 'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം,
"ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്.
എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി,
നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!!
ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.
നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്.
" കൃത്യമായൊരു 'വിരേചന നയ'മില്ലാതെ പോയ കുറവിനെ 'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
{അഥവാ, ഒഴുക്കികളയുമെന്ന്} വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
ചില്ല് കൂട്ടില്‍ നിന്നും വാര്‍ത്താവതാരകന്റെ, പതിവ് ഓക്കാനം.
അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!
Posted by
നാമൂസ്
at
11:34 PM
0
comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels:
mullapperiyar dam