through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night.
Subscribe:

Saturday, May 18, 2013

വരള്‍ച്ചയുടെ രാഷ്ട്രീയം, വികസനത്തിന്റെയും

വരള്‍ച്ചയുടെ രാഷ്ട്രീയം

ആധുനിക കാലത്ത് മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് വരള്‍ച്ച. വരാനിരിക്കുന്ന വലിയ യുദ്ധങ്ങള്‍ ഇനി വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. വരള്‍ച്ച എന്നത് ആവാസ വ്യവസ്ഥയുടെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍  ഗൌരവം കുറച്ചു കാണാന്‍ കഴിയില്ല എന്നതാണ് വരള്‍ച്ചയുടെ രാഷ്ട്രീയ കാരണങ്ങള്‍ പരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം. അങ്ങേയറ്റത്തെ അശാസ്ത്രീയമായ വികസന നിലപാടുകള്‍ മൂലം പാരിസ്ഥിതികമായ നിരവധി പ്രതിസന്ധികള്‍ ഈ ആവാസ വ്യവസ്ഥയെ പൊതിഞ്ഞു നില്‍ക്കുന്നതായി കാണാനാകും. ആഗോളാടിസ്ഥാനത്തില്‍ പൊതുവിലും സവിശേഷമായി ഇന്ത്യയിലും കേരളത്തിലും ഈ പ്രതിസന്ധിയെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഭൌതികമായ ആര്‍ത്തിയിലും, സുഖലോലുപതയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മലയാളിയുടെ പൊതുബോധം തീര്‍ത്തും പാരിസ്ഥിതിക വിരുദ്ധമായ ഒന്നാക്കി മാറ്റിതീര്‍ക്കുന്നതില്‍ മൂലധന ശക്തികള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്.

ലോകത്തെ അത്യപൂര്‍വ്വമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടമലനിരകള്‍. തമിഴ്നാട്, കേരളം,കര്‍ണ്ണാടകം,ഗോവ, മഹാരാഷ്ട്ര, ഗുജരാത്ത് ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ നാശമാണ് ഇന്ന് നാം അനുഭവിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ ഒരു പ്രധാന കാരണം. വികസനത്തിന്റെ പേരിൽ  നടന്ന പ്രവര്‍ത്തനങ്ങളും സംഘടിതമായ രീതിയിലുള്ള വനം കയ്യേറ്റവും കേരളത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം വിനാശകരമായി  ഭവിക്കുന്നു. ചെറുതും വലുതുമായ നാല്പത്തിനാല് നദികള്‍ ഒഴുകുന്ന കേരളത്തില്‍ വേനല്‍ക്കാലമായാല്‍ പൊറുതിമുട്ടുന്ന ജലക്ഷാമവും വരള്‍ച്ചയുമാണ്. അനിയന്ത്രിതമായി ഡാമുകള്‍ പണിത് നദിയുടെ നീരൊഴുക്ക് തടഞ്ഞും ഗതിമാറ്റി വിട്ടും നമ്മള്‍ നദികളെ കൊന്നുകൊണ്ടിരിക്കുന്നു. അതേസമയം നദികളുടെ ഉത്ഭവസ്ഥാനത്ത് നടക്കുന്ന വനനശീകരണവും മറ്റും നദികളിലേക്കുള്ള നീരൊഴുക്കിനെ വിപരീതദിശയില്‍ ബാധിക്കുകയും ചെയ്യുന്നു.


പശ്ചിമഘട്ട മലനിരകളിലെ പാലക്കാട് ചുരപ്രദേശത്തെ മരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു തമിഴ്നാട്ടിൽ നിന്നും വീശിക്കൊണ്ടിരുന്ന ഉഷ്ണക്കാറ്റിനെ തടഞ്ഞ്, തൃശൂര് മലപ്പുറം തുടങ്ങിയ അയൽപ്രദേശങ്ങളെ പ്രത്യേകിച്ചും മറ്റു പ്രദേശങ്ങളെ പൊതുവിലും വരണ്ട കാലാവസ്ഥയില്‍ നിന്നും സംരക്ഷിച്ചു പോന്നിരുന്നത്. ഈ മേഖലയിലെ വനനാശം ഉഷ്ണക്കാറ്റിനെ നമ്മുടെ നാട്ടിലും എത്തിച്ചു. ഇതുകാരണം തൃശ്ശൂര്‍, മലപ്പുറം എറണാകുളം തുടങ്ങിയ പ്രദേശങ്ങള്‍ മരുഭൂ സമാനമായ അവസ്ഥയിലേക്ക് തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ സൂചകമായി അത്തരം കാലാവസ്ഥകളിൽ കാണപ്പെടുന്ന പക്ഷികളുടെ സാന്നിദ്ധ്യവും ( Wheatear, Wryneck ) തണുപ്പുള്ളതും വരണ്ടതുമായ മേഖലകളില്‍ മാത്രം നന്നായി വിളയുന്ന കാബേജ്, കോളിഫ്ളവർ തുടങ്ങിയവ നമ്മുടെ നാട്ടില്‍ അടുത്തിടയായി കൂടുതല്‍ വ്യാപിക്കുന്നതും കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചകങ്ങള്‍ ആണ്.

പശ്ചിമഘട്ടമലനിരകളുടെ ശരാശരി ഉയരം 2000 മീറ്ററാണ്. പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടയിലുള്ള ശരാശരി വീതി {കേരളത്തില്‍} 45 കിലോ മീറ്ററുമാണ്. സമുദ്രത്തിലേക്ക് നല്ല ചരിവുള്ളത് കാരണം മലമുകളിൽ പെയ്യുന്ന വെള്ളം അറബിക്കടലിലെത്താൻ പരമാവധി 48 മണിക്കൂർ  മതി. ഈ മലനിരകളിലെ കാട് ഇല്ലാതായാൽ ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന ചൂടുള്ള കാറ്റ് നേരെ കേരളത്തിലെത്തും. അതേ ചൂട് ഇവിടെയെത്തിയാൽ നമ്മുടെ കൃഷിയും പരിസ്ഥിതിയും നിലനിൽക്കില്ല. എന്നുമാത്രമല്ല, ലോകത്ത് 97.2 % സമുദ്രജലവും  2 % വെള്ളം ഉറഞ്ഞ് മഞ്ഞിന്റെ രൂപത്തിലും  ബാക്കി വരുന്ന ഏകദേശം 1% മാത്രമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്. ഈ വെള്ളമാണ് വന നശീകരണവും മറ്റും കാരണം കുത്തിയൊലിച്ച് കടലിലേക്ക് പോകുന്നത്. ഇത് തടയേണ്ടതും ഈ പ്രദേശത്തെ സംരക്ഷിച്ചു പിടിക്കേണ്ടതും അത്യാവശ്യമാണ്.

സംസ്ഥാനത്തിന്റെ മൊത്തം വനപ്രദേശം കേവലം പന്ത്രണ്ടു ശതമാനത്തിലേക്ക് താഴ്ന്നു. ഇതിന്റെയൊക്കെ ഫലമായി മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ശേഖരിച്ചു വെക്കാനുള്ള ഭൂമിയുടെ കഴിവ് നഷ്ടപ്പെട്ടു. ഫലമോ അതിഭീകരമായ മണ്ണൊലിപ്പും വേനല്‍ക്കാലത്തെ ജലക്ഷാമവും.! സമതലങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. അമിതമായി മണല്‍വാരിയും നദീതടങ്ങള്‍ കയ്യേറിയും ജലം  മലിനമാക്കിയും കൊടിയ നാശം വരുത്തിക്കൊണ്ടിരിക്കുന്നു. നദികളുടെ സമീപപ്രദേശങ്ങളില്‍പോലും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. കാരണം ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താൻ ‍സഹായിക്കുന്ന നദികളിലെ മണല്‍തിട്ടകള്‍ നമ്മള്‍ എന്നേ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കൂടാതെ, വ്യാവസായിക വിപ്ലവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാപകമായി നടന്ന ജല മലിനീകരണം ലഭ്യമായ ജലത്തെപ്പോലും ഉപയോഗശൂന്യമാക്കി. വൻ ‍വ്യവസായങ്ങള്‍ നടത്തിയ ഈ പ്രകൃതി നാശത്തോടൊപ്പം നാം ജനങ്ങള്‍ ആര്‍ഭാടത്തിന്റെ പേരില്‍ നടത്തുന്ന മലിനീകരണപ്രവര്‍ത്തനങ്ങളും പ്രാദേശികമായ ശുദ്ധജല സംഭരണികളെ പലതിനെയും ഇല്ലാതാക്കിയിട്ടുണ്ട്.
ഒരുപക്ഷേ ഇതിനേക്കാള്‍ ഭീകരമായി, സാമൂഹ്യസ്വത്തായ ഭൂഗര്‍ഭജലം പോലും ഊറ്റിയെടുത്ത് പണമാക്കി മാറ്റാന്‍ ആഗോളകുത്തകകള്‍ മത്സരിക്കുന്നു.

പൊതുവില്‍ പുരോഗമന സ്വഭാവം മുന്നൊട്ട് വെച്ച ഭൂപരിഷ്കരണം, കൃഷിഭൂമി കൃഷിക്കാരന് എന്ന ഇടതുപക്ഷസമീപനം നടപ്പാക്കുന്നതിന് പകരം മുകളില്‍നിന്നും നടപ്പാക്കപ്പെട്ട ഒന്നായിരുന്നു. യഥാര്‍ത്ഥ കൃഷിക്കാരാരായിരുന്ന ദളിത് വിഭാഗങ്ങള്‍ ലക്ഷം വീട് കോളനികളിലേയ്ക്കും മറ്റും ആട്ടിയോടിക്കപ്പെട്ടു. പകരം ഇടത്തട്ടുകാരായിരുന്നവര്‍ക്കും കുടിയാന്മാര്‍ക്കും കുടികിടപ്പവകാശം കിട്ടുകയായിരുന്നു പ്രധാനമായും സംഭവിച്ചത്. അതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു വിഭാഗത്തിലേയ്ക്ക് ഭൂമി എത്തിപ്പെടുകയും ക്രമേണ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമോഡിറ്റി ആയി മാറുകയും ചെയ്തു. എങ്കിലും ചെറിയ തോതിലെങ്കിലും കൃഷി നിലനിന്ന് പോന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഹരിതവിപ്ലവം പാരമ്പര്യ കൃഷിരീതികളെ മാറ്റിമറിച്ച് കൃഷിയെ നശിപ്പിച്ചതോടൊപ്പം നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുകയും ചെയ്തു. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും, തോടുകളും കുളങ്ങളും കോണ്‍ക്രീറ്റ് വികസനം നടപ്പിലാക്കുന്നതിനു വേണ്ടി നികത്തിക്കളഞ്ഞു. മഴക്കാലത്ത് പെയ്യുന്ന ജലം ശേഖരിച്ചു മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും കുളങ്ങളും വയലുകളും വന്‍ തോതില്‍ നികത്തപ്പെട്ടു.  കിണറുകള്‍ തൂര്‍ത്ത് കുഴല്‍ കിണറുകള്‍ കുഴിച്ചു മഴവെള്ളം റീ-ചാര്‍ജ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കി. വീടിന്റെ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തു ഒരു തുള്ളിവെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങുന്നത് തടഞ്ഞു. സുലഭമായി ലഭിക്കുന്ന മഴവെള്ളം, കാനകള്‍ കെട്ടി കടലിലേക്കും മറ്റും ഒഴുക്കി.

വ്യക്തികള്‍ എന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ഒരു പരിധി വരെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ലഭിക്കുന്ന മഴയെ നല്ലരീതിയില്‍ പ്രയോജനപ്പെടുത്തുക. കേരളത്തില്‍ വാര്‍ഷിക പാതം മൂവ്വായിരമാണ്. ദേശീയ ശരാശരി ആയിരമാണ് എന്നറിയുമ്പോഴാണ് മഴക്കുറവല്ല നമ്മുടെ ജലക്ഷാമത്തിന് കാരണം എന്ന് മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പല ഭാഗങ്ങളിലും പതിറ്റാണ്ടുകളായി ജലദൌര്‍ലഭ്യത ഉണ്ടായിരുന്നുവെങ്കിലും നാം  മലയാളികള്‍ക്ക് അത് അടുത്തകാലംവരെ കേട്ടുകേള്‍വി മാത്രമായിരുന്നു. ഇന്ന് നാം കാട്ടിക്കൂട്ടുന്ന തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി കടുത്ത ജലക്ഷാമത്തെ നേരിടുമ്പോള്‍, ഇനിയും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത നമ്മുടെ വനസമ്പത്തിനെയും പുഴകളെയും കുളങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയണം. 

നദീതടങ്ങളിലും ചരിഞ്ഞ പ്രദേശങ്ങളിലും പരമാവധി മരങ്ങള്‍ നട്ടുപിടിപ്പിക്കുക. അതുവഴി മണ്ണൊലിപ്പ് തടയാനും ലഭിക്കുന്ന മഴവെള്ളം  ഒലിച്ചു പോകാതെ മണ്ണില്‍ ഊര്‍ന്നിറങ്ങി ഭൂഗര്‍ഭ ജലനിരപ്പ്‌ ഉയരാനും ഇടവരും. കുളങ്ങളും കിണറുകളും തൂര്‍ക്കാതിരിക്കുക (ഇനിയുള്ളവയെങ്കിലും) വര്‍ഷകാലത്തിന് മുന്‍പ് അവ വൃത്തിയാക്കി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുവാന്‍ സഹായിക്കുക. മഴക്കുഴികള്‍ ഉണ്ടാക്കി പാഴായിപ്പോകുന്ന മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ അനുവദിക്കുക.

ഒരുമീറ്റര്‍ നീളവും രണ്ടടി വീതിയും രണ്ടടി താഴ്ചയും ഉള്ള ഒരു മഴക്കുഴിയില്‍ 360 ലിറ്റര്‍ വെള്ളം ശേഖരിക്കാനാവും ഒരു വര്ഷം നൂറു തവണയെങ്കിലും ഈ കുഴി നിറക്കാന്‍ നമുക്കാവും അപ്പോള്‍ ഒരു മഴക്കുഴിയിലൂടെ വര്‍ഷത്തില്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന ജലം 36000 ലിറ്റര്‍ !!! അഞ്ചു സെന്റില്‍ താമസിക്കുന്ന ആള്‍ക്ക് പോലും ഒന്നോ രണ്ടോ മഴക്കുഴികള്‍ ഇപ്രകാരം കുഴിക്കാവുന്നതാണ്. ശുദ്ധജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരിക്കുക. അത് കേവലം വ്യക്തികളുടെ സ്വന്തമല്ലെന്നും ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണെന്നും തിരിച്ചറിയുക. ഓരോരുത്തരും പാരമ്പര്യ കൃഷിരീതിയിലെക്ക് തിരിച്ചു പോകാന്‍ തയ്യാറാവുക.

എന്നാല്‍ ഇത്തരം വ്യക്തിഗത പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ്ണമായും പരിഹാരിക്കാവുന്ന ഒന്നല്ല നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. കൃത്യമായ വികസന നയത്തിലൂടെയും അതിന്റെ ശരിയായ പ്രയോഗത്തിലൂടെയും മാത്രം മറികടക്കാവുന്ന ഒന്നാണ് ഇത്. എന്നാല്‍, വികസന നയങ്ങളില്‍ ഒരു
'പരിസ്ഥിതി സൌഹൃദചിന്ത' ഉണ്ടാക്കി എടുക്കാന് മാറി മാറി വരുന്ന നമ്മുടെ ഗവന്മേന്റുകളൊന്നും തയ്യാറായിട്ടില്ല.  മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമായ ഭരണ കൂടങ്ങള്‍ നിരവധി ഉടമ്പടികളിലൂടെ അത് സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന കാഴ്ചയാണ് അധികാര കൈമാറ്റത്തിന്റെ 65 ആം ആഘോഷവേളയിലും നാം കാണുന്നത്. ദേശീയ താല്പര്യങ്ങള്‍ ഇല്ലാത്ത ഇന്ത്യയിലെ ദല്ലാള്‍ കുത്തക മുതലാളിത്വം ആഗോള സാമ്രാജ്യത്വ നയങ്ങള്‍ നടപ്പിലാക്കുന്ന ഇടനിലക്കാരായി നില്‍ക്കുന്ന ദയനീയ കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന 'ഏജന്‍സികള്‍ ' മാത്രമായി നമ്മുടെ സര്‍ക്കാരുകള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമായ ഒന്നായി മാറുകയും ചെയ്യുന്നു.

യഥര്‍ത്ഥത്തില്‍, ഏതൊരു സമൂഹത്തിന്റെയും ജനതയുടെയും വികസനം എന്ത് എന്ന അടിസ്ഥാനപ്രശ്നത്തെ തലകീഴാക്കി നിര്‍ത്തുന്ന ഒരു അഭിനവ വികസനമാണ് ഇന്ന് നടക്കുന്നത്. കൃഷിയിലും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലും ഊന്നുന്ന വികസനത്തിന് പകരം പ്രലോഭനങ്ങളില്‍ വീഴ്ത്തി, ഉപഭോഗതൃഷ്ണ വര്‍ദ്ധിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഏതാനും വ്യക്തികളിലേയ്ക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്ന പകല്‍കൊള്ളയാണ് കാലങ്ങളോളമായി ഇവിടെ നടക്കുന്നത്. ഇത്, കൃഷിയെ വളരെ അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു. ഉപഭോഗവസ്തുക്കളുടെ നിര്‍മ്മാണവും അവയുടെ വിപണനവുമാണ് യഥാര്‍ത്ഥവികസനം എന്ന് കൊട്ടിഘോഷിക്കുന്നു. റോഡുകളും എയര്‍പോര്‍ട്ടുകളും വന്‍കെട്ടിടങ്ങളുമാണ്  വികസനം എന്ന് നമ്മെ തെറ്റായി ധരിപ്പിക്കുന്നു.

മുതലാളിത്തം ഇന്ന് ആഗോളവല്‍ക്കരണത്തിലെത്തി നില്‍ക്കുമ്പോള്‍ അത് പ്രകൃതിവിഭവങ്ങളെ ഒരു സാമൂഹികസമ്പത്ത് എന്നതില്‍ നിന്ന് മാറ്റി സ്വകാര്യമൂലധനത്തെ വര്‍ദ്ധിപ്പിക്കാനും കേന്ദ്രീകരിക്കാനും വേണ്ടി ഉപയോഗിക്കുന്നു. അനിയന്ത്രിതമായ ഈ ചൂഷണം പാരിസ്ഥിതിക സന്തുലനത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള നിലപാടുകള്‍ നിലവിലെ വികസന പ്രക്രിയയ്ക്കും വ്യവസ്ഥിതിയ്ക്കും എതിരെയുള്ള നിലപാട് കൂടിയാണ്. മുതലാളിത്തം അതിന്റെ ആവിര്‍ഭാവകാലത്ത് തന്നെ,  മനുഷ്യനെ പ്രകൃതിയ്ക്കെതിരെ പ്രതിഷ്ഠിക്കുന്നതിനെകുറിച്ച് ശാസ്ത്രീയമായിതന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതലാളിത്തവികാസം അതിന്റെ പാരമ്യത്തിലെത്തുകയും ജീര്‍ണ്ണിച്ച് ആഗോളവല്‍ക്കരണത്തിലെത്തുകയും ചെയ്യുമ്പോള്‍ അത് പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുക എന്ന നിലയില്‍ എത്തിയിരിക്കുന്നു. അതുകൊണ്ട്തന്നെ പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള സമരം സാമ്രാജ്യത്വവിരുദ്ധസമരം കൂടിയാണ്.വികസനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം പുരോഗമന പ്രസ്ഥാനം അഭിസംബോധന ചെയ്യേണ്ടത് വളരെ പ്രസക്തമാകുന്നു. സമഗ്രമായ ഒരു ബദല്‍ വികസന നയത്തെ കുറിച്ച് ആലോചിക്കേണ്ടതിന്റെ പ്രാധാന്യം കൈ വരുന്നത് അതുകൊണ്ടാണ്.

കൃഷിയെയും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളെയും  കേന്ദ്രീകരിച്ചുകൊണ്ടാണു യഥാര്‍ത്ഥ വികസനം ഉണ്ടാകേണ്ടത്. കൃഷിയെ വികസിപ്പിക്കാനുതകുന്ന ശാസ്ത്രസാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും ആണ് പ്രാഥമികമായി വികസനം ഊന്നല്‍ നല്‍കേണ്ട മേഖലകള്‍. ഐ ടി അടക്കമുള്ള ശാസ്ത്രമേഖലകള്‍ ഈ മേഖലയിലെ വികസനത്തെ ഊന്നിക്കൊണ്ട് വികസിക്കേണ്ടതാണ്. ഇങ്ങിനെയുണ്ടാകുന്ന സമ്പത്ത് സ്വകാര്യവ്യക്തികളിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം സാമൂഹികമായി വിതരണം ചെയ്യപ്പെടുന്നിടത്താണ് ജനതയുടെ ക്രയശേഷി വര്‍ദ്ധിക്കുന്നത്. ഈ ക്രയശേഷി വികസിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായി വികസിക്കേണ്ടതാണ് വിനോദമേഖലകളിലും സേവനമേഖലകളിലുമുള്ള ഉത്പന്നങ്ങളുടെ ഉത്പാദനം. ഇത് പ്രകൃതിയുമായുള്ള സന്തുലനം പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട് ആകേണ്ടതുണ്ട്.


പിന്നുര: പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന്റെ 'ആതി' എന്ന നോവലിനെ ആസ്പദമാക്കി 'വരൾച്ചയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ 'അടയാളം ഖത്തർ'  സംഘടിപ്പിച്ച  ചർച്ചയിൽ അവതരിപ്പിച്ച പ്രബന്ധം, 10/5/2013 ദോഹ.

Sunday, November 27, 2011

മര(അ)ണക്കെട്ടിനെതിരെ ഒരൊപ്പ്!



സഹോദരങ്ങളെ,, ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിനും സമയോചിതമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ ഒപ്പുശേഖരണത്തില്‍ ഏവരും പങ്കാളികളാവുക ! ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഭാഗവാക്കാകുക , ഈ സന്ദേശം നിങ്ങളുടെ കൂട്ടുകാരിലെക്കും എത്തിക്കുക ........

വിരേചനത്തിന്റെയൊഴുക്ക്.



വിരേചനത്തിന്റെയൊഴുക്ക്.

അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും..
ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല.
ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്,
ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍.
മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്.
ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!!
പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.

അപ്പോഴായിരിക്കും, 'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം,
"ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്.
എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി,
നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!!

ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.

നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്.

" കൃത്യമായൊരു 'വിരേചന നയ'മില്ലാതെ പോയ കുറവിനെ 'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
{അഥവാ, ഒഴുക്കികളയുമെന്ന്}  വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
ചില്ല് കൂട്ടില്‍ നിന്നും വാര്‍ത്താവതാരകന്റെ, പതിവ് ഓക്കാനം.

അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

Monday, September 26, 2011

നിറുത്തുക, ഈ ഭീകരത.

ഇറോം...
നിറുത്തുക, ഈ നിരാഹാര ഭീകരത
ഞങ്ങള്‍ നവ ഭാരതീയര്‍ {കോളനീയര്‍}
'യാങ്കി'യേമാന്റെ പൊന്നോമനകള്‍
ഭീകരതെക്കിതിരായി,
തലയോട്ടി കൊണ്ട് കുഴിമാടം നിറച്ചവര്‍.
വികസനത്തിനായി സ്വയം വിറ്റു തീര്‍ക്കുവോര്‍
സംവരണത്തിനായി ജീവിതം ഉഴിഞ്ഞവര്‍.
സൈന്യത്തിനായി സ്വത്വവും, സ്വത്തും നല്‍കിയോര്‍.

അറിയില്ലേ...
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം..!
ആഭ്യന്തര ഭീകരാക്രമണം..!
'ആദിവാസി നക്സല്‍' ഭീഷണി..!
അല്പം തിരക്കിലാണ്.
ജന സേവകര്‍ ജയിലഴിക്കുള്ളിലാണ്.

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.
പരമോന്നത നീതിപീഠം പരിമിതപ്പെടുകയില്ല.
സ്ത്രീയും{അവളുടെ വയറ്റിലെ} കുട്ടിയും
സംരക്ഷിക്കപ്പെടണം: അവന്‍,
ഭാവി സൈന്യാധിപനാണ്.

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.

ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
പ്ലീസ്..!
എനിക്ക് ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യേ...
നിറുത്തുക ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!

----------------------------------------------------
മറ്റു പോസ്റ്റുകള്‍..

Tuesday, August 16, 2011

'ഇറോം' മലയാളം സംസാരിക്കുന്നു.

രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമായതിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ ഞാനിവിടെ കുറിക്കുന്നത് മറ്റൊരു സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചാണ്. ഭരണകൂട ഭീകരതക്കെതിരില്‍ ഒരു സ്ത്രീ നടത്തുന്ന, നീതിക്ക് വേണ്ടിയുള്ള പോരാട്ടാത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഭാരതീയര്‍ക്ക് ആവേശവും ഊര്‍ജ്ജവുമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സഹന സമരത്തെ കുറിച്ച്. വളരെ അപ്രതീക്ഷിതമായി സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സഹോദരിയെകുറിച്ച്. ഉരുക്കിനെപ്പോലും നാണിപ്പിക്കുന്ന/അസൂയപ്പെടുത്തുന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്.

ഈജിപ്തില്‍ വിജയിച്ച, ഇപ്പോഴും ലിബിയടക്കമുള്ള അറബ് നാടുകളില്‍ നടന്നു കൊണ്ടിരിക്കുന്ന, ഇന്ന് ലോകം 'ജാസ്മിന്‍ വിപ്ലവം' എന്ന് പേര്ചൊല്ലി വിളിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേഗതകൂട്ടാന്‍ 'ഫൈസ് ബുക്ക്' പോലോത്ത സൈബര്‍ ഇടങ്ങളിലെ കൂട്ടായ്മകളുടെ സാന്നിധ്യം പോയ നാളുകളുടെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നൈല്‍ നദിക്ക് കുറുകെ മുമ്പൊരു വിമോചകന്‍ വിമോചനത്തിന്റെ മാര്‍ഗ്ഗം തെളിച്ചിരുന്നുവെന്നത് പോയ ചരിതത്തിലെ അവിസ്മരണീയമായ ഒരേട്‌. ഇന്നതേ തീരങ്ങളിലെ സമൂഹം അവരാല്‍ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള പാലം പണിതുവെന്നത് വര്‍ത്തമാന ചരിത്രം. സ്വാതന്ത്ര്യത്തിനായുള്ള ഈ സമര വിളംബരത്തിന് വേദിയായത് ഇന്റര്‍ നെറ്റിന്റെ അതിരുകളില്ലാത്ത ലോകമായത് നാളെയുടെ ചരിത്രത്തെ, അതിലെ സൈബര്‍ ഇടങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.

ആ കൂട്ടായ്മയുടെ കരുത്തിങ്ങ് മാമലകളുടെയും അളങ്ങളുടെയും നാട്ടിലേക്കും കൂടെ.. ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരു ഉപവാസ സമരം സംഘടിപ്പിക്കുവാന്‍ മുഖ പുസ്തകത്തിലെ 'സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള' എന്ന മലയാളി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഒരു നീണ്ട നിരയെത്തന്നെ ഉറപ്പുവരുത്തുന്നതില്‍ ഈ കൂട്ടായ്മയുടെയും ഐക്യദാര്‍ഡ്യ സമ്മേളനത്തിന്റെയും സംഘാടകര്‍ വിജയിച്ചിരിക്കുന്നുവെന്നത് സാംസ്കാരിക കേരളത്തിന് ഏറെ സന്തോഷത്തിന് വക നല്‍കുന്നൊരു കാര്യമാണ്. വ്യത്യസ്ത ആശയം പുലര്‍ത്തുമ്പോള്‍ തന്നെയും ഒരു നല്ല ലക്ഷ്യത്തിനായ് കൂട്ട്കൂടുകയും കൂടെകൂട്ടുകയും പരസ്പരം പറയുകയും കേള്‍ക്കുകയും ചെയ്യുക എന്നതെല്ലാം ജനാധിപത്യത്തില്‍ അവശ്യം വേണ്ട നല്ല ഗുണങ്ങളില്‍ ചിലത് മാത്രമാണ്. ആ അര്‍ത്ഥത്തില്‍, ഒരു നല്ല പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കാനുള്ള മലയാളത്തിന്റെ സന്നദ്ധതയെ നമ്മുടെ ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയായി ഗണിക്കാവുന്നതാണ്. ഈ നല്ല ശ്രമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സുഹൃത്ത് രഞ്ജിത്, ഇര്‍ഷാദ്, റഫീഖ്, അഭിലാഷ് തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് ബ്ലോഗുലകത്തിന്റെയും ആദരം .
അറുപതുകളുടെ ആദ്യം മണിപ്പൂരില്‍ നടപ്പിലാക്കുകയും പിന്നീട് ആസ്സാം, മിസോറം, കശ്മീര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്ത 'പ്രത്യേക സൈനികാവകാശനിയമം' അതിന്റെ ക്രൂരമുഖം വെളിവാക്കിയപ്പോള്‍ സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സമൂഹം. അവരുടെ പ്രതിനിധിയാണ് കവയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള. ഈ നിയമപ്രകാരം സൈന്യത്തിന് ആരെയും എപ്പോഴും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. കേസ് ചാര്‍ജ്ജ് ചെയ്യാതെ നിരപാധിത്വം തെളിയിക്കാനുള്ള അവകാശംപോലും നിഷേധിച്ച് അനന്തകാലം തടവില്‍പ്പാര്‍പ്പിക്കുകയും ചെയ്യാം. പൗരാവകാശങ്ങളെ കശാപ്പുചെയ്യുന്ന ജനാധിപത്യവിരുദ്ധമായ ഈ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ അതിനിഷ്ടൂരമായ വെടിവെപ്പില്‍ {മാലോം കൂട്ടക്കൊല} സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര് കൊല്ലപ്പെട്ടു. ഇതില്‍ പ്രധിഷേധിച്ച്, ഈ നിയമമെടുത്തുകളയണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2000ല്‍ ഇറോം നിരാഹാരസത്യഗ്രഹം ആരംഭിച്ചു. അന്ന് തുടങ്ങി ഇന്നുമവസാനം കണ്ടിട്ടില്ലാത്ത ആ സമരത്തില്‍ നിന്നും അവരീസമയം വരെയും പിന്നാക്കം പോയിട്ടില്ല. അറിയാതെ അല്പം ജലം അകത്താകുമോ എന്ന ഭയത്താല്‍ പല്ലുതേപ്പ് പോലും ഉപേക്ഷിച്ച നിരാഹാര സത്യാഗ്രഹം. ഈ സമയത്തിനിടയില്‍ ആന്തരാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അകാലത്തില്‍ ആര്‍ത്തവം ചക്രം നിലക്കുക ചെയ്തിട്ട് കൂടിയും ഭരണകൂടത്തിനിവര്‍ കേവലം ആത്മഹത്യക്ക് ശ്രമിച്ച ഒരു പെണ്ണുമാത്രമാണ്ത്രേ..! എന്നാല്‍, കോടിക്കണക്കിനു വരുന്ന ജനഹൃദയങ്ങളില് ഇവര്‍ ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടാത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്.

ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സഹന സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന, ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?

ഈ കൂട്ടായ്മ ഉറക്കെ പറയുന്നു.: പട്ടാളവും തീവ്രവാദികളും ഇരു ഭാഗത്തുമായി കളം ഭരിക്കുന്ന മണിപ്പൂരില്‍ അതു അമര്‍ച്ച ചെയ്യുന്നതിന്നായി ഒരു നിയമം ആവശ്യമെങ്കില്‍ അതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, നിലവിലുള്ള നിയമത്തിനു മറവില്‍ നടന്ന അതിഭീകര ലൈംഗീകപീഡനങ്ങളും ക്രൂരതകളും അത്തരം ഒരു നിയമത്തിന്റെ ദുരുപയോഗം ശരിക്കും തുറന്നു കാട്ടുന്നു. ഭര്‍ത്താവിന്റെയും അമ്മമാരുടെയും മുന്നില്‍ വെച്ച് പട്ടാളക്കാരുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ നാട്ടില്‍ അമ്മമാര്‍ പൂര്‍ണ നഗ്നരായി " വരൂ ഇന്ത്യന്‍ പട്ടാളക്കാരെ.. വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ " എന്ന് ഗതികെട്ട് അലറിക്കരയുമ്പോള്‍ ഇടിഞ്ഞു വീണത്‌ എന്റെയും നിങ്ങളുടെയും {ഓരോ ഇന്ത്യന്റെയും} മനസ്സാക്ഷി തന്നെയല്ലേ..? അവിടെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ നിയമത്തെ, അല്ല. ഈ കരിനിയമത്തെ ഈ ചതിയെ, ഭാരതീയരുടെ​ മാനം നശിപ്പിക്കുന്ന, ലജ്ജ കൊണ്ടവന്റെ തല താഴ്‌ത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, 'മനുഷ്യന്‍' എന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു വാക്കാണ്‌.
അതെ, നാം കേവലമൊരു ഉടലല്ലെന്നും നമ്മിലിപ്പോഴും ജീവനുള്ളൊരു ആത്മാവ് അവശേഷിക്കുന്നുവെന്നതിന്റെ തെളിവിനായിട്ടാണെങ്കിലും നമുക്കൊന്ന് ഉറക്കെ കരയേണ്ടിയിരിക്കുന്നു. കുറഞ്ഞത്‌ ഈ അനീതികള്‍ക്കെതിരെ അരുതേ എന്നൊരു വിസമ്മതത്തിന്റെ തലയാട്ടലെങ്കിലും നമ്മില്‍നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇറോം പറയുന്നു. "ആത്മാവ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സമര്‍പ്പിക്കാന്‍ നാം ഒട്ടും ഭയപ്പെടേണ്ടതില്ല. സ്നേഹപൂര്‍വ്വം പ്രതീക്ഷയോടെ "- ഈ വാക്കുകളില്‍ കാണാം സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, അര്‍പ്പണ ബോധത്തിന്റെ, നിര്‍ഭയത്വത്തിന്റെ, മനുഷ്യത്വത്തിന്റെ ഉറച്ചശബ്ദം.

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്. ഇവിടെ, നമുക്ക് ഒരൊറ്റ മനസ്സോട് കൂടെ തോളോട്തോള്‍ ചേര്‍ന്ന് മുന്നോട്ടു കുതിക്കാം.നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിളവെടുപ്പിനായ്‌ നമുക്ക് ജനാധിപത്യമര്യാദകളെ വിത്തിറക്കാം. കൊടിയുടെ വര്‍ണ്ണമല്ല നമ്മുടെ ഈ ഒത്തു ചേരലിനു പ്രേരകം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണീ ഒത്തുചേരല്‍. 'ജനാധിപത്യത്തിന്റെ പേരില്‍' അധികാരമേറി മനുഷ്യത്വ വിരുദ്ധത ജീവിതവ്രതമാക്കി മാറ്റിയ, നിരന്തരം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്ന എല്ലാ അധികാര കേന്ദ്രങ്ങളും പ്രതിഷേധത്തിന്റെ ഈ തിരമാലകളില്‍ ഉലഞ്ഞു തകരട്ടേ.. ഈ സാഗര ഗര്‍ജ്ജനം കേട്ടിട്ടും സ്വസ്ഥമായി ഉറങ്ങാന്‍ ഇക്കൂട്ടര്‍ക്കാവുമോ.?

ഏതൊരു സമരമുഖത്തും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെ നിരന്തരം അവഗണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിനുമാവില്ല എന്നതാണ് സത്യം. കാരണം, അതാതുകാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ് സമരങ്ങള്‍. അവ സാധാരണ ജനതയുടെ ജനാധിപത്യത്തിലെ ഇടപെടലും പങ്കാളിത്തവും കൂടെയാണ്. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും ജനാധിപത്യപ്രക്രിയയുടെ പരാജയവും മരണവുമാണ്‌. അതെ, ഇറോമിനുള്ള നമ്മുടെ പിന്തുണ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്റെ വീണ്ടെടുപ്പിന്നും കൂടിയുള്ളതാണ്.

പിന്‍ കുറിപ്പ്: ഈ വിവരത്തെ കഴിവതും ആളുകളിലേക്ക് എത്തിക്കുന്നതില്‍, കൂടെ നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നു.

അന്നേ ദിവസം കോഴിക്കോട് മാനാഞ്ചിറയില്‍ ബ്ലോഗുലകത്തിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യവും ആഗ്രഹിക്കുന്നു. സന്നദ്ധരായിട്ടുള്ള ബ്ലോഗര്‍മാരുടെ പേര് വിവരം താഴെ കമന്റ്‌ ബോക്സിലായി രേഖപ്പെടുത്താന്‍ താത്പര്യപ്പെടുന്നു.
------------------------------------------------------------------------------------------------------------------------
സുഹൃത്തുക്കളെ വരുന്ന 26 നു നാം നടത്താന്‍ ഉദ്ദേശിക്കുന്ന ഉപവാസ സമരത്തിന്റെ ധന സമാഹരണം നടത്താന്‍ A M Ahammed Irshad ന്റെ പേരില്‍ ഒരു account തുടങ്ങിയിരിക്കുന്നു നിങ്ങളുടെ സംഭാവനകള്‍ എത്രയും പെട്ടെന്ന് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു . AHAMMED IRSHAD AM .sb account no ; 1423001300005603 PUNJAB NATIONAL BANK , LINK ROAD CALICUT .

Saturday, August 6, 2011

ലോക് 'പാലി'ലെ കറുപ്പ്..


നാളുകളായി നമ്മുടെ ദേശീയ രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് അഴിമതി വിരുദ്ധ സമരങ്ങളും ലോക്പാല്‍ ബില്ലും. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ ബില്ല് ഇരുപതില്‍പരം തവണ നമ്മുടെ ജനാധിപത്യ കോവിലില്‍ അവതരിപ്പിച്ചെങ്കിലും അതൊരു നിയമമായി പാസ്സാക്കിയെടുക്കാന്‍ നമ്മുടെ രാജ്യത്തിനായിട്ടില്ല. ഇപ്പോള്‍, ഏറെ കാലത്തെ ഒച്ചപ്പാടുകള്‍ക്കൊടുവില്‍ കേന്ദ്ര മന്തിസഭ ബില്ലിനംഗീകാരം നല്‍കിയിരിക്കുന്നു. അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് വീണ്ടും സഭയില്‍ വെക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന മുച്ചൂടും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ ബില്ലിനെ ഇത്രയും താമസിപ്പിച്ചത്. എന്നാല്‍, രാജ്യത്തെ നിയമഞ്ജരുടെ ഭൂരിപക്ഷാഭിപ്രായവും പിറക്കാന്‍ പോകുന്ന നിയമം ഏറെ ദുര്‍ബലമാണെന്നാണ്. രാജ്യത്തെ നീതി ക്ഷേത്രങ്ങള്‍ പോലും അഴിമതിയില്‍നിന്നും ഒട്ടും മുക്തമല്ല എന്ന വാര്‍ത്തകള്‍ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്‍റെ വീണ്ടെടുപ്പിന് ഒരു നല്ല ചികിത്സാരിയെ നിര്‍ബന്ധിപ്പിക്കുന്നുമുണ്ട്.

സാമൂഹിക നീതിയിലതിഷ്ടിതമായ സമഗ്ര വികസനത്തിലൂടെ മാത്രമേ ഒരു സമാധാന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധ്യമാകൂവെന്നിരിക്കെ.. അഴിമതി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്തേ മതിയാകൂ. എന്നാല്‍, ജനാധിപത്യത്തിലെ പ്രയോക്താക്കളായ 'ലെജസ്ലീവും എക്സിക്യുട്ടീവും ജഡീഷ്വറിയും' അഴിമതിയെന്ന സാമൂഹ്യ തിന്മയുടെ ഉപാസകരായി മാറിയ കാഴ്ചയാണ് വര്‍ത്തമാന രാജ്യം കണ്ട് കൊണ്ടിരിക്കുന്നത്. കോടികളെഴുതാന്‍ പൂജ്യം തികയാത്ത അഴിമതിക്കഥകളാണെങ്ങും കേള്‍ക്കാനാകുന്നത്. കൊട്ടിഘോഷിക്കപ്പെട്ട വികസനങ്ങളുടെ പേരില്‍ ജീവിതത്തിന്‍റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട ദശലക്ഷക്കണക്കിന് വരുന്ന ജന സമൂഹങ്ങളുണ്ട് ഇവിടെ.സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളായും ഇടക്കൊക്കെ കയ്യേറ്റക്കാരായും കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട വികസനത്തിന്‍റെ ഗുണഭോക്താക്കള്‍.അപ്പോഴും ചില രാഷ്ട്രീയ മാന്യന്മാര്‍ സത്ര/ഭൂമി കുംഭകോണങ്ങള്‍ പോലോത്ത അഴിമതികള്‍ ഒരു ജന്മാവകാശമായി നിര്‍ബാധം തുടര്‍ന്ന് ഒരുന്നു.വിലക്കിയും നിഷേധിച്ചും നേടിയെടുത്ത സുഖാലാസ്യത്തില്‍ ഇവിടത്തെ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ പള്ളിയുറക്കം തുടരുമ്പോള്‍, ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനുമിടക്ക് മരിച്ചു വീഴുന്ന ആയിരങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇവിടെയൊരു ജനാധിപത്യത്തിലെ കണിയാരെയും ആകുലചിത്തനാക്കാത്തതെന്തു കൊണ്ടാവണം..? ഈ സാഹചര്യത്തിലും കല്‍മാഡിമാര്‍ക്ക് കട്ടുമുടിക്കാന്‍ സൌകര്യമൊരുക്കുന്ന പുറംഭിത്തി കെട്ടാനുള്ള തിരക്കിലാണ് നമ്മുടെ ഭരണകൂടങ്ങള്‍.അതിനുപയോഗിക്കുന്നതോ വികസനത്തിന്‍റെ ഇരകളായ ഇതേ പാവങ്ങളുടെ കായികാധ്വാനത്തെ തന്നെയാണ്.വികസനത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തിലുള്ള ഗുണഭോക്താക്കള്‍ പോലുമല്ലാത്ത ഈ പാവങ്ങളുടെ ജീവനെ കുരുതി കൊടുത്തു കൊണ്ട് തിന്നു കൊഴുക്കുന്ന ഈ രാഷ്ടീയ ദുര്‍ഭൂതങ്ങളെ സംരക്ഷിക്കാനാണ് പലപ്പോഴും രാജ്യത്ത് നിയമങ്ങള്‍ പടക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ പൊതുരംഗം എത്രമാത്രം മലിനപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ തെളിവായി ദിനേനയെന്നോണം എന്തുമാത്രം രോദനങ്ങളാണ് ജനാധിപത്യത്തിന്‍റെ കണ്ഠനാദമായി രാജ്യത്തിന്‍റെ ആത്മാവ് കേട്ടുകൊണ്ടിരിക്കുന്നത്..?

അഴിമതിയില്‍ മുങ്ങിത്താണ് കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സാമൂഹികനീതിയെന്ന ഒന്ന് പ്രതീക്ഷിക്കുന്നതില്‍പരം വലിയ രാഷ്ട്രീയ മണ്ടത്തരം മറ്റൊന്നില്ല. അഴിമതി നിര്‍മ്മാര്‍ജ്ജനം ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു ജനസമൂഹം ശക്തമായ നിയമ പരിപാടികള്‍ ആവിഷ്കരിച്ചു ജാഗ്രതയിലായിരിക്കുകയാണ് ജനാധിപത്യത്തില്‍ അവശ്യം വേണ്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതിനാര്‍ജ്ജവമില്ലാത്തൊരു ഭരണ നേതൃത്വമാണ് നമുക്കുള്ളത്. അല്ലെങ്കില്‍, രാജ്യമേറെ മുറവിളി കൂട്ടിയ ഒരു നിയമത്തിനിത്രയും കാലതാമസം വരില്ലാല്ലോ..? എന്നിട്ടവസാനം പ്രധാനമന്ത്രിയേയും ജഡ്ജുമാരേയും ബില്ലിന്‍റെ പരിധിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പോകുന്നുവെന്നാണ് രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരിക്കുന്ന ഒരു നിയമത്തിന്‍റെ പ്രത്യേകത..! അതുപോലും ഈ നിയമത്തിന്‍റെ ദൗര്‍ബല്യമായേ കണക്കാക്കാനോക്കൂ. കാരണം, മുമ്പും രാജ്യം ഭരിച്ച പ്രധാനമന്ത്രിമാര്‍ വിവിധങ്ങളായ അഴിമതിയാരോപണങ്ങളില്‍ പെട്ടിട്ടുള്ളവരാണ്. നമ്മുടെ നീതി ക്ഷേത്രത്തിലെ പൂജിതരുമതേ, സമീപകാല സംഭവങ്ങള്‍ അതാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്. രാജ്യത്തെ ഓരോ പൗരനും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഇടമുണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ, ജനാധിപത്യാരോഗ്യ സംരക്ഷണത്തിന് ഓരോ പൗരനേയും വിചാരണ ചെയ്യപ്പെടേണ്ടതുമുണ്ട്. ഒരിക്കലുമൊരാളും സംശയത്തിന്‍റെ ആനുകൂല്യത്തിലോ പദവിയുടെ ഔദാര്യാത്തിലോ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ല.

ലോക്പാല്‍ ബില്ല് മുന്നോട്ടു വെക്കുന്ന സാമൂഹ്യവും നിയമപരവുമായ കടമയെന്നത് ഇത്തരുണത്തില്‍ അതിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ മാറ്റി നിര്‍ത്തുക എന്നതായാല്‍ "സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കലാകും.എങ്കില്‍, എന്തിനീ കഷ്ടപ്പാട്..? ഇവിടെ ശ്രദ്ധേയം, ഇങ്ങനെ പ്രധാനമാന്ത്രിമാരെയും ഉയര്‍ന്ന കോടതികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിയമം അറുവഷളത്തരം ആണെന്നിരിക്കെ എന്തിനിത് കൊണ്ടുവരുന്നു.? അതിന്‍റെ ഉത്തരം വളരെ ലളിതമാണ്.അമ്മയെ തല്ലിയാലും രണ്ടുപക്ഷം പിടിക്കുന്ന നമ്മുടെ ജനത ഈ ബില്ലിന്‍റെ തലേ നാള്‍ വരെ ഒറ്റെക്കെട്ടെന്നു തോന്നിപ്പിക്കുന്ന വാഗ്വാദങ്ങളില്‍ ഒന്ന് ചേരുകയും പിറ്റേന്ന് മുതല്‍ കോണ്‍ഗ്രെസ്സും ബിജെപിയുമൊക്കെയായി വേര്‍പിരിയുകയും ചെയ്യും.! ഭൂരിപക്ഷ സാമൂഹ്യ മനശാസ്ത്രം നന്നായറിയാവുന്ന ഭരണപക്ഷവും പ്രതിപക്ഷവും അവിടം മുതല്‍ പുതിയ നാടകങ്ങള്‍ മെനഞ്ഞ് തുടങ്ങും.ആ അര്‍ത്ഥത്തിലിത് 'ഗംഭീര'മായൊരു ചുവടുവെപ്പ് തന്നെ..!! പഴയ കാലമെന്നോ പുതിയ കാലമെന്നോ ജനാധിപത്യമെന്നോ എകാധിപത്യമെന്നോ വ്യത്യാസമില്ലാതെ ഇവര്‍ മാറിമാറി 'കള്ളനും പോലീസും' കളിച്ചു രാജ്യത്തെ പൗരന്മാരെ വിഡ്ഢികളാക്കികൊണ്ടിരിക്കും.ഇവിടെ യുക്തമെന്നു നമ്മള്‍ കരുതുന്ന നിയമങ്ങളിലെ പഴുതുകള്‍ തന്നെയാണ് പ്രതികളെ രക്ഷിക്കുന്നതും നീതിന്യായത്തെ അവഹേളിക്കുന്നതും എന്നിരിക്കെ,സാമാന്യ ബുദ്ധിക്ക് യുക്തമെന്നു പോലും തോന്നാത്ത നിയമ നിര്‍മാണത്തിന് പഴുതുകളെണ്ണാന്‍ മാത്രമേ നേരമുണ്ടാകൂ..അത് മറ്റൊരു ദുര്‍വിധി.! അര്‍ത്ഥഗര്‍ഭമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ് ലോക്പാലില്‍ അനുവദിക്കുന്നതെങ്കില്‍ അത് ജനങ്ങളേയും നിയമഞ്ജരേയും സത്യസന്ധമായി ബോധ്യപ്പെടുത്താന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്..?

വേണം നമുക്കൊരു ലോക്പാല്‍. ശക്തവും യുക്തവുമായ ഒരു നിയമം ഭാരതത്തിന്‍റെ അവകാശമാണ്. ജനാധിപത്യത്തിന്‍റെ ആവശ്യവുമാണത്. എന്നാല്‍, നിയമം എന്നത് രാജ്യ താത്പര്യത്തിനുള്ളതായിരിക്കണം. അഥവാ, അതിന്‍റെ സൃഷ്ടിപ്പ് മൊത്തം ജനതയുടെ ഹിതത്തിനനുഗുണവമായിരിക്കണം. അല്ലാതിത് പോലെ ജനതയെ പരിഹസിച്ചു ചിരിക്കുന്നതാവരുത്.

Saturday, June 25, 2011

വിവരാവകാശത്തിന്‍റെ സ്വകാര്യത.


"ഏതൊരു നിയമത്തിനും ഒരുദ്ദേശമുണ്ട്.ആ ഉദ്ദേശത്തിനുമുണ്ടൊരു ഉദ്ദേശം. അതിന്‍റെ സാധുതയിലാവണം ഏതൊരു നിയമത്തെയും സ്വീകരിക്കേണ്ടതും ബഹിഷ്കരിക്കെണ്ടതും."

മഹിത ജനാധിപത്യ പാരമ്പര്യ രാജ്യത്തെ ജനതിതിയുടെ അവകാശ സ്വാതന്ത്ര്യങ്ങളെ വ്യക്തമായും നിര്‍വ്വചിക്കുന്ന ഒരു ഭരണഘടന. അത് നിഷ്കര്‍ഷിക്കുന്ന പ്രതലത്തില്‍ ഭരണം നടത്തുന്ന വിവിധ അധികാര കേന്ദ്രങ്ങള്‍. കാലങ്ങളായി അവര്‍ ജനക്ഷേമമെന്ന അടിസ്ഥാന താത്പര്യം മുന്‍നിര്‍ത്തി അനവധി നിയമ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയുണ്ടായി. വിവിധങ്ങളായ കാര്യ പരിപാടികളുടെ അന്ത്യത്തില്‍ രാഷ്ട്രപതി തുല്യം ചാര്‍ത്തുന്നതോടെ പ്രാബല്യത്തില്‍ വരുന്ന ഓരോ നിയമത്തിന്‍റെയും നേരിട്ടുള്ള ഗുണഭോക്താക്കള്‍ രാജ്യത്തെ മൊത്തം ജനങ്ങളാണ്. അവരുടെ ജീവിത സന്ധാരണത്തിന് വേഗത കൂട്ടാനെന്ന പേരില്‍ ആവിഷ്കരിച്ച പല നിയമങ്ങളും അതിന്‍റെ വിപരീത ഫലം കൊയ്ത ചരിത്രം നമുക്ക് മുമ്പിലുണ്ട്. രാജ്യത്തെ കരുത്തര്‍ക്കും സൗന്ദര്യമുള്ളവര്‍ക്കും വീണ്ടും വീണ്ടും കരുത്തരാകാനേ അവയില്‍ ചിലതുപകരിച്ചോള്ളൂ...

ഈയടുത്ത സമയത്ത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടിയ രാജ്യത്തെ അനേകം ജനാധിപത്യ വിശ്വാസികളെ സമരമുഖത്തേക്കാനയിച്ച അഴിമതി വിരുദ്ധ സമരങ്ങള്‍. അതിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിപ്പിച്ച അനേകം സംഭവങ്ങള്‍. ആ സംഭവങ്ങളുടെ വികാസത്തെയും ഗതിയേയും നിര്‍ണ്ണയിച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തന പാരായണങ്ങള്‍.. ശേഷം, കുറ്റാന്വേഷണത്തിന് വേഗത കൂട്ടിയ, അതതു ഏജന്‍സികള്‍ക്ക് സഹായകമായ വിവരം ചോര്‍ത്തല്‍ പ്രക്രിയകള്‍ ഇവയെല്ലാം തന്നെ അരുതെന്ന് വിലക്കുന്ന പുതിയ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളുമായി ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളുടെ കൂട്ടത്തിലേക്ക് സ്വകാര്യതയെ കൂടെ ഉള്‍പ്പെടുത്തുന്നതോടെ സംഭവിക്കാനിരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറെ വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു വിവരാവകാശ നിയമം. അറിയാനുള്ള പൌരന്‍റെ സ്വാതന്ത്ര്യത്തെ അനുവദിക്കപ്പെടുകയെന്ന ഏറെ മഹത്തായ ഒരു ജാനാധിപത്യ ധര്‍മ്മത്തെയാണ് വിവരാവകാശ നിയമം കൊണ്ട് രാജ്യത്ത് സ്ഥാപിതമായത്. ജനതയുടെ അറിയാനുള്ള അവകാശത്തെ അനുവദിക്കപ്പെടുക വഴി, {രാഷ്ട്രസുരക്ഷയെ നേരിട്ട് ബാധിക്കാത്ത, തന്ത്രപരമായ രഹസ്യങ്ങളൊഴികെ ഏതൊന്നിനെയും} വിവരം പൂഴ്ത്തി വെക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പുതിയ അടിമ-ഉടമ ബന്ധത്തെ/സമ്പ്രദായത്തെ തകര്‍ക്കുന്ന ഒരു വെല്ലുവിളിയെ വിവരാവകാശ നിയമം സധൈര്യം ഏറ്റെടുക്കുകയായിരുന്നു. അതുവഴി ഒരു വലിയ ജനാധിപത്യ തത്വത്തെ ഈ നിയമം പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ നിയമം വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അതിന്‍റെ കൃത്യവും കണിശവുമായ ഉപയോഗം കൊണ്ട് ജനാധിപത്യ വഴിയില്‍ രാജ്യം ബഹുദൂരം സഞ്ചരിച്ചതായി സമീപകാല അനുഭവങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു. എത്രയേറെ നീതിനിഷേധനങ്ങളുടെ പച്ചയായ വാസ്തവകഥകളാണ് ഈ നിയമത്തിലൂടെ രാജ്യമറിഞ്ഞത്. അനേകങ്ങളായ അഴിമതിക്കഥകളുടെ പിന്നാമ്പുറ രഹസ്യങ്ങളാണ് ഈ നിയമം വഴി വെളിവാക്കപ്പെട്ടത്. രാജ്യത്തിന്‍റെ ആത്മാവിനെതന്നെ വേദനിപ്പിച്ച/മനസ്സാക്ഷിയെ ഞെട്ടിച്ച 'ഭരണകൂട ഭീകരത'കളെപ്പോലും ഈ നിയമം തുറന്നു കാണിക്കുകയുണ്ടായി. ഒരുപക്ഷെ, "ജനം തന്നെയാണ് യഥാര്‍ത്ഥ യജമാനന്‍" എന്ന പ്രഥമ സത്യത്തെ ഒരു ചെറിയ അളവിലെങ്കിലും ബോദ്ധ്യപ്പെടുത്തുന്നതില്‍ ഈ നിയമം ഏറെ വിജയിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ പുതിയതായി മൌലികാവകാശങ്ങളുടെ ഗണത്തിലേക്ക് പൌരന്‍റെ സ്വകാര്യതയെക്കൂടെ എണ്ണപ്പെടുമ്പോള്‍ വിവരാവകാശ നിയമം അനുവദിക്കുന്ന ഏറെ ഉദാരമായ പല സ്വാതാന്ത്ര്യങ്ങളെയും അത് വിലക്കുകയും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യും. ഫലമോ, വിവരാവകാശ നിയമത്തിന്‍റെ ആത്മാവിനെപ്പോലും അത് നശിപ്പിക്കും. പൌരന്‍റെ സ്വകാര്യതയെ മാനിക്കണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമുണ്ടാകാനിടയില്ലാ. എങ്കില്‍, സംരക്ഷിക്കപ്പെടെണ്ടതും മറക്കപ്പെടെണ്ടതുമായ 'സ്വകാര്യത' ഏതൊക്കെയാണ്..? ഒരു വ്യക്തിയുടെ സ്വകാര്യയുടെ പരിധിയില്‍പ്പെടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്, 'അപരന്' നിര്‍ബന്ധപൂര്‍വ്വം തിരക്കാന്‍ പാടില്ലാത്ത സ്വകാര്യതയുടെ ലോകം എത്രമാത്രം പരന്നതും ആഴമുള്ളതുമാണ്.? അത് എന്തിനെയൊക്കെ അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കേണ്ടത് ? വ്യക്തിയുടെ ആശയ വിനിമയ മാധ്യമങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ ഇവയൊക്കെയും ഇതേ സ്വകാര്യതയുടെ പരിധിയില്‍പ്പെടുമോ..? വ്യക്തിയുടെ സ്വകാര്യതയുടെ സംരക്ഷണം സമൂഹത്തെയോ രാഷ്ട്രത്തെയോ അഴിമതിയെയോ ലൈംഗീക കൃത്യങ്ങളെയോ സംബന്ധിച്ച് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു..?

സ്വകാര്യത എന്ന സങ്കല്‍പം ഉരുവം കൊള്ളുന്നതും അതിനെ നിര്‍വ്വചിക്കുന്നതും തീര്‍ത്തും വ്യക്തിത്യാധിഷ്ടിതം എന്ന നിലക്കാണോ.? അതില്‍, രാഷ്ട്രത്തെയും സമൂഹത്തെയും ജനാധിപത്യാരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങളിലെ തീര്‍പ്പെന്താണ്.? പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഈ നിയമം/അവകാശം എങ്ങനെയാണ് ഇടപെടുക.? ഇവിടെ ആദ്യം നിര്‍വ്വചിക്കപ്പെടെണ്ടത് ഇവയൊക്കേയുമാണ്. എന്നിട്ടാവാം ആ സ്വകാര്യതയുടെ സംരക്ഷണത്തെ മൌലികാവകാശമായി അനുഭവിക്കാനുള്ള വഴിവേട്ടെണ്ടത്. ഒരു കാര്യമുറപ്പ് പൌരന്‍റെ കുളിമുറിയിലേക്കും കിടപ്പറയിലേക്കുമുള്ള നോട്ടങ്ങള്‍ തീര്‍ച്ചയായും വെട്ടി മാറ്റണം. അതോടൊപ്പം സാമ്പത്തിക കാര്യങ്ങളെ തുറന്നു പറയതിരിക്കല്‍ എന്ന കള്ളത്തരത്തെ അനുകൂലിക്കയുമരുത്.എന്നാല്‍, അതിന്‍റെ പേരില്‍ വിവരാവകാശ നിയമത്തിന്‍റെ നിറം കെടുത്തുകയെന്നാല്‍ അതാശാസ്യമോ..?

തീര്‍ച്ചയായും നാം ആശങ്കയിലാണ്. ഏതൊരു മര്‍ദ്ധക ഭരണകൂടവും ഭരണീയന്‍റെ ചോദ്യം ചെയ്യാനുള്ള /അന്വേഷിച്ചു അറിയാനുള്ള ഏതൊരു വിവരസമാഹരണത്തെയും ഏറെ ഭയപ്പെടുന്നുണ്ട്. കാരണം, ഇവയത്രയും ഭരണീയന്‍റെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കാനും പോരാട്ടവീഥിയില്‍ ഉറപ്പിച്ചു നിര്‍ത്താനും കരുത്തു നല്‍കുന്ന ഇന്ധനങ്ങളാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനതതിയുടെ അവകാശങ്ങളോടുള്ള ഉദാരമായ ഏതൊരു സമീപനവും അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് ഈ മര്‍ദ്ധക പക്ഷത്തിനു നല്ല ബോദ്ധ്യമുണ്ട്. അപ്പോള്‍, ചില പുതിയ അടവുകളുമായി അവര്‍ രംഗപ്രവേശനം ചെയ്യും. ന്യായമായും സംശയിക്കാവുന്ന ചില ചുറ്റുപാടുകളിലൂടെയാണ് രാജ്യം ഈ ആലോചനയിലെക്കേത്തുന്നത്. ഇതും ഈ മര്‍ദ്ധകകൂടത്തിന് രക്ഷാ കവചമൊരുക്കുകയല്ലെന്ന് എങ്ങനെ ഉറപ്പിക്കും...!!!

വ്യക്തികളുടെ ആസ്തികളും മറ്റുമടങ്ങുന്ന വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായിതന്നെ സൂക്ഷിക്കാമെന്നുള്ള ന്യായവാദത്തെ കൂടുതല്‍ പിടിച്ചുപറിക്കും അഴിമതിക്കും അന്യായമായ സ്വത്ത് സമ്പാദനത്തിനും അവസരമൊരുക്കി കൊടുക്കുകയല്ലാതെ മറ്റേത് തരത്തിലാണ് കാണാനൊക്കുക..? ഇപ്പോള്‍ തന്നെ, സുപ്രീം കോര്‍ട്ട് നേരിട്ട് ആവശ്യപ്പെട്ടിട്ട് കൂടിയും കാലമിന്നോളം സ്വിസ്സ് ബാങ്കിലേക്കൊഴുകിയ ശതകോടി കള്ളപ്പണത്തിന്‍റെ കണക്കും പേര് വിവരവും വെളിപ്പെടുത്താതിരിക്കുന്നതിന്‍റെ താത്പര്യമെന്ത്? തുടര്‍ന്നും ഇത്തരം കാട്ടുകള്ളന്‍മാരെയും ജനഹിതത്തിന്‍റെ രക്തമൂറ്റി കൊഴുത്ത ഈ തെമ്മാടി വര്‍ഗ്ഗത്തെയും സംരക്ഷിച്ചു നിര്‍ത്താനുള്ള തന്ത്രം മെനയുകയുമാണോ ഈ പരിഷ്കരണം വഴി ലക്ഷ്യമിടുന്നത്..? അല്ലെങ്കില്‍, ഗോപീ കൃഷ്ണന്മാര്‍ക്കും തെഹല്‍കകള്‍ക്കും തടയിടുകയോ..? കൂടെ, നീരാ റാഡിയ പോലുള്ളവര്‍ പരിചയപ്പെടുത്തിതന്ന ഭരണകൂട സ്ഥാപനങ്ങളുടെ ഇടനാഴികളിലെ ഉപജാപക സംഘങ്ങള്‍ക്ക് വിഹരിക്കാനുള്ള പുതിയ തട്ടകമൊരുക്കലോ..? രാജമാര്‍ക്കും കല്‍മാഡിമാര്‍ക്കും ആദര്‍ശ് കൊള്ളക്കാര്‍ക്കും സുരക്ഷിത സങ്കേതമൊരുക്കലോ..? എന്താണിതിന്‍റെ പ്രാഥമിക ഉദ്ദേശം..???

പൌരന്‍റെ കിടപ്പറയിലേക്കും കുളിമുറിയിലേക്കും വരുന്ന വികടന്‍റെ കണ്ണുകളെ കെട്ടുകയെന്ന മഹത്തായ കര്‍മ്മത്തിന് ഭരണഘടനയില്‍ തന്നെ പണിയെടുക്കെണ്ടതുണ്ടോ.? അതിന് സാംസ്കാരിക വകുപ്പധികൃതര്‍ ഒരു പെരുമാറ്റ ചട്ടം പാസ്സാക്കട്ടെ.. കൂടെ ഒരു നല്ല നടപ്പ് പരീക്ഷയും നടത്തട്ടെ..!! അല്ലെങ്കില്‍, കുറച്ചു സദാചാര പോലീസുകാരെ കൂലിക്ക് നിയമിക്കട്ടെ...!!! ഇവ്വിധമുള്ള വിഷയങ്ങള്‍ക്ക് പ്രധിവിധി തേടേണ്ടത് പുതിയ നിയമ നിര്‍മ്മാണങ്ങള്‍ വഴിയോ നിയമ പരിഷ്കാരങ്ങള്‍ വഴിയോ ആവരുത്. കൃത്യമായ സാംസ്കാരിക മൂല്യങ്ങള്‍ ആചരിക്കുന്ന സമൂഹ നിര്‍മ്മിതിക്കാവശ്യമായ പദ്ധതിയാസൂത്രണത്തിലൂടെ മാത്രമേ ഈ ലക്‌ഷ്യം നേടാനൊക്കൂ. അതിന് തക്ക വിദ്യാഭ്യാസം നല്‍കുന്നതിനാണ് രാജ്യം ശ്രദ്ധ ചെലുത്തെണ്ടത്. സമൂഹത്തിന്‍റെ ജാഗ്രതയും അതുവഴിയാണ് കാവലാവേണ്ടത്.

Total Pageviews